മലപ്പുറം: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. വിവരം അറിയിച്ച പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്. വവ്വാലുകൾ കൂട്ടത്തോടെ ചത്ത് വീണത് കൂടാതെ ചിലത് മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചട്ടം. വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും പരിശോധന നടത്തി.
ചൂടാണ് മരണ കാരണമെന്നാണ് അധികൃതരുടെ കനത്ത പ്രാഥമിക നിഗമനം. വനം വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകൾ
