ബലാത്സംഗത്തിനിരയായ 14കാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കി
കൊച്ചി: ബലാത്സംഗത്തിനിരയായ 14 വയസ്സുകാരിക്ക് 28 ആഴ്ച പ്രായമായ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ അതിജീവന സാധ്യതയെയും ആരോഗ്യസങ്കീര്‍ണതകളെയും കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഇരയുടെ പ്രായവും ഗര്‍ഭം തുടരാനുള്ള വിസമ്മതവും പരിഗണിച്ചാണ് കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ഇരയും പിതാവും രേഖാമൂലം സമ്മതം നല്‍കിയ ഉടന്‍ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കില്‍ ആവശ്യമായ നവജാത ശിശു പരിചരണം…

