Headlines

kerala14.in

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീൻ

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട് ദിവസത്തിനകം സ്‌കൂളുകളിലെത്തും. പ്രോട്ടീന്‍ പൗഡറുകളുടെ അപകടങ്ങളെക്കുറിച്ചും അവബോധം നല്‍കും. അതിനിടെ, മുഖം വെളുക്കാനുള്ള ഫേസ് ക്രീം പുരട്ടിയതുമൂലം ഉണ്ടായ ത്വക് രോഗങ്ങള്‍ക്ക് ഇപ്പോഴും ചികിത്സ തേടുന്നത് നിരവധി പേരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാസര്‍ഗോഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 മുതല്‍ ആണ് ഇത്തരം ഫേസ് ക്രീമുകള്‍ പുരട്ടി കൂടുതല്‍ പേര്‍ ത്വക്ക്…

Read More

നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19കാരിയെ നാട്ടുകാർ പിടികൂടി

മൂന്നാർ: പ്രസവിച്ചയുടൻ നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19കാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നാർ ടൗണിലെ നല്ലതണ്ണി കവലയിലുള്ള പൊതുശൗചാലയത്തിൽ സംഭവം നടന്നത്. ക്ലോസറ്റിൽ കുഞ്ഞിനെ ഉപേക്ഷിച്ചശേഷം യുവതി തൊട്ടടുത്ത ശൗചാലയത്തിലേക്ക് മാറുകയായിരുന്നു. ഇതിനിടെ ശൗചാലയത്തിലെത്തിയ മൂന്നാർ സ്വദേശിനിയായ സ്ത്രീയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്ത…

Read More

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ദുരന്തം; വിരുന്നിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

പട്ന: വിവാഹത്തിന്റെ ആഘോഷങ്ങൾക്കു പിന്നാലെ നടന്ന വിരുന്ന് മരണവാർത്തയിൽ കലാശിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ബന്ധുക്കൾക്കും നാട്ടുകാർക്കുമായി ഒരുക്കിയ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26നായിരുന്നു സംഭവം. പട്ന സ്വദേശിയും ആയുർവേദ ഡോക്ടറുമായ പവൻ കുമാർ യാദവാണ് മരിച്ചത്. നവംബർ 25ന് ഏറെ ആർഭാടത്തോടെയായിരുന്നു പവന്റെ വിവാഹം. ചടങ്ങുകൾക്കുശേഷം വധുവിനെയും കൂട്ടി സ്വന്തം ഗ്രാമമായ ചാന്ദ്പുരിലേക്ക് മടങ്ങി. അടുത്ത ദിവസം നാട്ടുകാർക്കും ബന്ധുക്കൾക്കുമായി വിവാഹസൽക്കാരം സംഘടിപ്പിച്ചിരുന്നു. അതിഥികൾക്കു മുന്നിൽ വധുവിനൊപ്പം…

Read More

കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം, കൈയേറ്റം; യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ

പത്തനംതിട്ട: യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനെത്തിയ കോടതി ഉദ്യോഗസ്ഥരെയും കോടതി കമ്മീഷനെയും ബാങ്ക് ജീവനക്കാരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസിനെ (40) ആണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായി വ്യാഴാഴ്ച കോടതി…

Read More

തൂക്കുകയറിന് പകരം വിഷംകുത്തിവച്ചുള്ള മരണം: എതിര്‍ത്ത് കേന്ദ്രം; കാലത്തിനൊത്ത് മാറികൂടേയെന്ന് സുപ്രീം കോടതി

തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികൂലമായ പ്രതികരണമുണ്ടായതിനെ തുടര്‍ന്ന്, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൂക്കുകയര്‍ എന്ന രീതി ഇല്ലാതാക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക്…

Read More

പൗരത്വ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ഇനി മുതല്‍ ഡിജിറ്റല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം, പ്രിന്റഡ് കോപ്പി ആവശ്യപ്പെട്ടാല്‍ നല്‍കും

ന്യൂഡല്‍ഹി: 2009-ലെ പൗരത്വ ചട്ടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രധാന ഭേദഗതി വരുത്തി. പുതിയ ഭേദഗതി പ്രകാരം രജിസ്‌ട്രേഷനിലൂടെയും നാച്ചുറലൈസേഷനിലൂടെയും ഇന്ത്യന്‍ പൗരത്വം നേടുന്നവര്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായിരിക്കും നല്‍കുക. സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റഡ് കോപ്പി (ഹാര്‍ഡ് കോപ്പി) അപേക്ഷകര്‍ പ്രത്യേകം ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ…

Read More

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 33 പോലിസ് ഏറ്റുമുട്ടലുകള്‍, 10 മരണങ്ങള്‍; എല്ലാറ്റിലും ഒരേ തിരക്കഥ’പ്രതി തോക്ക് തട്ടിയെടുത്തു, സ്വയരക്ഷയ്ക്ക് വെടിവെച്ചു

ന്യൂഡല്‍ഹി: 2025 നവംബറിനും 2026 നവംബറിനും ഇടയിലുള്ള ഒരു വര്‍ഷക്കാലയളവില്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 33 പോലിസ് ഏറ്റുമുട്ടലുകളിലും പോലിസിന്റെ ഭാഷ്യം ഒരേ തിരക്കഥ പിന്തുടരുന്നതായി ‘ആള്‍ട്ട് ന്യൂസ്’ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഈ ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും, മറ്റുള്ളവര്‍ക്ക് കാലിന് വെടിയേല്‍ക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനോ കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനോ (Crime scene reconstruction) വൈദ്യപരിശോധനയ്‌ക്കോ കൊണ്ടുപോകുന്നതിനിടെ, അല്ലെങ്കില്‍ മൂത്രമൊഴിക്കാന്‍ വാഹനം…

Read More

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ സ്കൂൾ വിദ്യാർഥി ‎മരണമടഞ്ഞു

‎നെടുമങ്ങാട്: സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ  സ്കൂൾ വിദ്യാർഥി‎മരണമടഞ്ഞു. ‎ആര്യനാട് പറണ്ടോട് വലിയകലുങ്ക് ആരോൺ ഭവനിൽ എബി സനൽ (16) ആണ് മരണമടഞ്ഞത് . ഇന്നലെ വൈകുന്നേരം 4മണിയോടെ നെടുമങ്ങാട് പുലിപ്പാറയിലെ നഗരസഭ സ്വിമ്മിങ് പൂളിൽ ആണ് സംഭവംനടന്നത്. ‎എബിനും സുഹ്യത്തുക്കളായ 4 പേരും ചേർന്ന് നീന്തുന്നതിനിടെ  എബിൻ അവശ നിലയിലായി ‎നീന്തൽ കുളത്തിൽ മുങ്ങി താഴ്ന്നു . കൂടെ ഉണ്ടായിരുന്നവരും ട്രെയിനറും കൂടി എബിയെ കരയ്ക്ക് കയറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി…

Read More

2027 മാർച്ചിലെ SSLC പരീക്ഷ: രജിസ്ട്രേഷനും പിഴയില്ലാതെ ഫീസടയ്ക്കാനുമുള്ള സമയപരിധി ഡിസംബർ 2 വരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം: 2027 മാർച്ചിൽ നടക്കുന്ന വിവിധ പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും പിഴ കൂടാതെ ഫീസ് ഒടുക്കുന്നതിനുമുള്ള സമയപരിധി ഡിസംബർ 2 (02/12/2026) വരെ ദീർഘിപ്പിച്ചതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. സമയപരിധി ദീർഘിപ്പിച്ച പരീക്ഷകൾ താഴെ പറയുന്നവയാണ്: വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനും പിഴയില്ലാതെ പരീക്ഷാ ഫീസ് അടയ്ക്കാനും 2026 ഡിസംബർ 2 വരെയാണ് അവസരം ലഭിക്കുക. പരീക്ഷാ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

Read More

ഓപ്പറേഷൻ തൂഫാൻ; ഇനി മയക്കു മരുന്ന്വില്പനയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

  സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനില്‍ പങ്കാളികളായ പൊലീസ് സംഘങ്ങള്‍ക്കും രഹസ്യ വിവരദാതാക്കള്‍ക്കും പാരിതോഷികം നല്‍കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സർക്കാർ. അന്വേഷണത്തിനും പ്രോസിക്യൂഷനുമായി 2.34 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അന്വേഷണ, പ്രോസിക്യൂഷൻ, പ്രോത്സാഹന ചെലവുകള്‍ക്കായി 2.74 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നവംബർ 24ന് പുറപ്പെടുവിച്ച ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് തുക അനുവദിച്ചത്. ലഹരിമരുന്ന് കേസുകളിലെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial