Headlines

വളാഞ്ചേരിയിൽ MDMA യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പോലീസിന്റെ പിടിയിൽ

വളാഞ്ചേരിയിൽ MDMA യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മലപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നബീല്‍(24)കണ്ണൂര്‍ അഴീക്കോട് സ്വദേശി ആരതി(22)എന്നിവരെയാണ് വളാഞ്ചേരി പോലീസ്  പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ്  സംഘം പിടിയിലായത് ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വളാഞ്ചേരി എസ് ഐ ഫിറോസ്, എ എസ് ഐ മാരായ രാജേഷ്, ജയപ്രകാശ്, എസ്എപിഒ ഉദയകുമാർ, സിപിഒ മാരായ ഉണ്ണിക്കുട്ടൻ, ശ്രീയേഴ്സ്, സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ…

Read More

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച കറുത്ത ബാഗ്, തുറന്നപ്പോള്‍ 2.8 കിലോ കഞ്ചാവ്; പൊലീസിനെ പേടിച്ച്‌ ബാഗുപേക്ഷിച്ച്‌ മുങ്ങിയതെന്ന് സംശയം

തിരുവനന്തപുരം : സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എക്സൈസും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 2.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാറ്റ്ഫോമിലെ കസേരകള്‍ക്കടിയില്‍ ബാഗില്‍ ഒളിപ്പിച്ച്‌ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ കഞ്ചാവ് കൊണ്ടുവന്നവരെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണ്. പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവർ അത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയാതെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

        കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍വച്ച്‌ ലൈംഗികമായി ഉപദ്രവിച്ചയാള്‍ എറണാകുളം റെയില്‍വേ പൊലിസിന്റെ പിടിയില്‍. സെപ്റ്റംബറില്‍ രാജാ റാണി എക്സ്പ്രസില്‍വച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനില്‍വച്ച്‌ ഉപദ്രവിച്ചു കടന്നു കളഞ്ഞ വി.എം. എലിയാസ് എന്നയാളാണ് പിടിയിലായത്. സംഭവത്തിന് ശേഷം പൊലിസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന വേഷം മാറുകയും കിലോമീറ്ററുകളോളം കാല്‍ നടയായി സഞ്ചരിക്കുകയും ചെയ്ത പ്രതിയെ ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പിടികൂടിയത്. Share on FacebookTweetFollow us

Read More

വിവാഹ ദല്ലാള്‍ ചമഞ്ഞ് വയോധികനില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

         കൊല്ലം : വിവാഹ ദല്ലാള്‍ ചമഞ്ഞ് വയോധികനില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയെ പോലീസ് പിടികൂടി. ചന്ദനത്തോപ്പ് സ്വദേശി ഹസീന (33)യെ ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് സ്വദേശിയായ 68കാരനാണ് തട്ടിപ്പിനിരയായത്. വിവാഹ ദല്ലാളാണെന്ന് വിശ്വസിപ്പിച്ച്‌ ഹസീന, വയോധികനെ കേരളപുരത്തുള്ള ഒരു വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിക്കുകയും സ്വര്‍ണവും പണവും കവരുകയുമായിരുന്നു. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം 4 പവനിലധികം സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായുള്ള…

Read More

റോഡുപണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക്  കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: റോഡുപണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപം ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡുപണിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന 23 തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘത്തിലേക്ക് നിയന്ത്രണംവിട്ടെത്തിയ കാർ പാഞ്ഞുകയറി നിരവധി പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കലയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടത്തിന്റെ…

Read More

സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവഡോക്ടർ കഞ്ചാവുമായി പിടിയിൽ

തൃശൂർ: സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവഡോക്ടർ കഞ്ചാവുമായി പിടിയിൽ. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് കയ്പമംഗലത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയെന്നാരോപിച്ച് പെരിഞ്ഞനം സ്വദേശി അഭിനന്ദ് (25) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സോനു സുരേഷ്….

Read More

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന് നേരെ മുംബൈ ജുഹുവില്‍ വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ താരം പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ താരത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഡിസിപി മോഹിത് ഗാര്‍ഗ് വെടിവയ്പ്പ് സ്ഥിരീകരിച്ചു. ടൈഗര്‍ ഷറോഫ് സുരക്ഷിതനാണെന്നും…

Read More

ലക്ഷദ്വീപിൽ കൂറ്റൻ ഭരണപരിഷ്കാരം: 400-ലേറെ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചു; ഇതര ദ്വീപുകളിൽ ഭരണസ്തംഭന സാധ്യത

കവരത്തി:ലക്ഷദ്വീപ് ഭരണകൂടത്തിനു കീഴിലെ സിവിൽ സർവീസ് മേഖലയിൽ വ്യാപകമായ അഴിച്ചുപണിയും കേന്ദ്രീകരണവും ലക്ഷ്യമിട്ട് വൻ തോതിലുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. സെക്രട്ടറിയേറ്റിലെയും വിവിധ ഡയറക്ടറേറ്റുകളിലെയും തദ്ദേശീയ ഓഫീസുകളിലെയും സൂപ്രണ്ട്, യു.ഡി.സി, എൽ.ഡി.സി, സ്റ്റെനോഗ്രാഫർ തസ്തികകളിലുള്ള 423 ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. 2026 ഒക്ടോബർ 17-ന് സ്പെഷ്യൽ സെക്രട്ടറി (സർവീസസ്) അവിനാഷ് സിംഗാണ് (DANICS) ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. ഭരണസംവിധാനത്തിന്റെ ഘടന ക്രമീകരിക്കുക (Rationalization), പൊതുവായ കാര്യാലയ ചുമതലകൾ കവരത്തിയിലേക്ക് കേന്ദ്രീകരിക്കുക, ജോലികളിലെ ഇരട്ടിപ്പ് ഒഴിവാക്കുക, ലഭ്യമായ മിനിസ്റ്റീരിയൽ…

Read More

നെടുമ്പാശ്ശേരി വാഹനാപകടം : മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്’; സുഹൈൽ സജീവിന്റെ മാതാവ് നൂഹ

കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈൽ സജീവിൻ്റെ മാതാവ് നൂഹ. മക്കൾ നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയിൽ മനസിലാകുമെന്ന് ഇവർ പറഞ്ഞു. ആ കുടുംബങ്ങൾ ഒറ്റയ്ക്കാകില്ല. മകന്റെ ഭാവിയെ ഓർത്ത് ആശങ്കയുണ്ട്. സ്വകാര്യത മാനിക്കണമെന്നും നൂഹ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് നൂഹ ഇക്കാര്യങ്ങൾ പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്ന് വിഡിയോയിൽ നൂഹ പറഞ്ഞു. ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വളർത്തിയ മക്കൾ നഷ്ടപ്പെടുമ്പോൾ ഈ കുടുംബങ്ങൾക്ക് ചിന്തിക്കാനാകാത്ത…

Read More

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം;ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി പ്രമോദ് എം വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചാലക്കുടിയിലെ എംആര്‍സി സ്റ്റോര്‍സ് ആന്‍ഡ് ബേക്കറി എന്ന സ്ഥാപനത്തില്‍ നല്‍കിയ ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയുള്‍പ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോര്‍ട്ടി വൈന്‍ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial