Headlines

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ എൺപത് കാരിക്ക് ദാരുണാന്ത്യം

കൊല്ലം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പത്തനാപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു രാജമ്മയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വനത്തിലൂടെ കടന്നുപോകുന്ന പാതയിലായിരുന്നു സംഭവം. കാട്ടാനയെ കണ്ടതോടെ രാജമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പല ഭാഗങ്ങളിലേക്കായി ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. ഇവർ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി…

Read More

കളമശേരി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് നാലോളം സ്പാകള്‍, കേസെടുത്തത് യുവതിയുടെ സുഹൃത്തുക്കളുടെ പരാതിയില്‍

     കൊച്ചി : കളമശേരി കൂട്ടബലാത്സംഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള് മറ്റൊരു കേസിൽ പൊലിസ് നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര് കാളിരാജ് മഹേഷ് കുമാർ. യുവതിയുടെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് കേസ് എടുത്ത്. പ്രതികൾക്ക് നാലോളം സ്പാകളുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് സ്ത്രീ അവരെ ബന്ധപ്പെട്ടത്. അഭിമുഖത്തിനായി വിളിച്ചു, സെലക്‌ട് ചെയ്തിട്ടുണ്ടെന്ന് അവരോട് പറഞ്ഞു. വൈകുന്നേരം വീണ്ടും സ്ത്രീയെ അങ്ങോട്ട് വിളിപ്പിച്ചു. സ്പായിലെ സ്റ്റാഫുകൾ എല്ലാവരുമുണ്ട്,…

Read More

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറി; ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ

             പത്തനംതിട്ട : പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമി പൊലീസ് പിടിയിലായി. കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണ്പന്തളം പൊലീസിൻ്റെ പിടിയിലായത്. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നത പ്രദർശനം നടത്തിയത്. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമി ആണ് പിടിയിലായത്. പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തു. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ…

Read More

മുറ്റത്ത് കളിച്ച കുഞ്ഞിനെ കടിച്ചു കീറി തെരുവുനായ, രക്ഷിക്കാൻ ഓടിയ അമ്മൂമ്മയ്ക്കും ഗുരുതര പരിക്ക്

       പത്തനാപുരം : പട്ടാഴി കന്നിമേല്‍ വാർഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ചെറുമകനും അമ്മൂമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കന്നിമേല്‍ മാവിള ഉന്നതിയില്‍ മാവിള വീട്ടില്‍ പ്രശാന്ത് – അഞ്ജന ദമ്പതികളുടെ മകൻ ദർശിത് (മൂന്ന്), അമ്മൂമ്മ ശോഭന (52) എന്നിവരെയാണ് നായ ആക്രമിച്ചത്. ദർശിതിന്റെ മുഖത്ത് നായ കടിക്കുന്നത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മൂമ്മയ്ക്ക് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍…

Read More

കാണാതായ ആളുടെ മൃതദേഹം ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയില്‍ പാറമടയില്‍ കണ്ടെത്തി

   കോതമംഗലം: ഓടക്കാലി, അശമന്നൂർ തലപ്പുഞ്ചയില്‍ നിന്ന് അഞ്ചു ദിവസം മുൻപു കാണാതായ ആളെ വീടിനടുത്തുള്ള പാറമടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂർ തലപ്പുഞ്ച വെട്ടുവേലിക്കുടി വി.വി. പൗലോസിന്‍റെ (71) മൃതദേഹമാണ് കണ്ടെത്തിയത്. സെപ്റ്റംബർ 30 മുതല്‍ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് 150 മീറ്റർ അകലെയുള്ള പാറമടയിലെ വെള്ളത്തില്‍ ശനിയാഴ്ച മകൻ എബി മൃതദേഹം കണ്ടത്. ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിലായിരുന്നു….

Read More

പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവിനെയാണ് ഉളിയക്കോവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച ശേഷമാകും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക. Share on FacebookTweetFollow us

Read More

ജനാധിപത്യ സംരക്ഷണത്തിന് പ്രതിരോധം തീർക്കുക;
വെൽഫെയർ പാർട്ടി

മുവാറ്റുപുഴ :ജനാധിപത്യം അട്ടിമറിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം. കെ. അസ് ലം പറഞ്ഞു. ജനാധിപത്യ ത്തെ കൊലക്ക് കൊടുക്കാൻ മോഡി ഭരണകൂടം ഏല്പിച്ചിരിക്കുന്ന ആരാച്ചാ രാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ റോയൽ ഹാളിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ പ്രസിഡണ്ട്‌ നജീബ് വി….

Read More

തിരുവനന്തപുരത്ത് കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. പുള്ളിക്കോണം ആറ്റരികത്തു വീട്ടില്‍ ആർ രാഹുല്‍ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. Share on FacebookTweetFollow us

Read More

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവിൽ കുളിക്കാനായി ഇറങ്ങിയത്. ഇരുവരും പുഴയിലെ ഒഴുക്കിൽപ്പെടുന്നത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പിന്നീട് മുക്കം ഫയർഫോഴ്സിൽ ഇവർ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്. വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial