Headlines

കുണ്ടറയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശി രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ ലേഖ മേരിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതായി വരുത്തിത്തീർക്കാനാണ് ലേഖ മേരി ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് രാജുവിന്റെ കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു….

Read More

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി; വി ചെന്താമരാക്ഷൻ സെക്രട്ടറി

പാലക്കാട്: വ്യക്തിപരമായ വിഷയങ്ങള്‍ കാരണം സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാര്‍ട്ടിയെ അറിയിച്ചുവെന്നും പകരം തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തിയെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷന്‍ സുരേഷ് ബാബുവിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വ്യക്തിപരമായ ചില കാര്യങ്ങളുണ്ടെന്നും അതിനാലാണ് മാറുന്നതെന്നും ഇ എൻ സുരേഷ് ബാബുവും പ്രതികരിച്ചു. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലമായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബുവിന് വ്യക്തിപരമായി ചില അസൗകര്യങ്ങളുള്ളതിനാല്‍ ജില്ലാ…

Read More

ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ പിഡബ്ല്യൂഡി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ അഴിമതികളില്‍ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലീസീബീന്‍ നിരവധി പരാതികള്‍ ഉന്നയിച്ചു. രണ്ട് ആത്മഹത്യ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഒരു കുറിപ്പില്‍ വ്യക്തമായി ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് രമേശ്…

Read More

പെറ്റിയടച്ചില്ലെങ്കിൽ
വണ്ടി പിടിച്ചെടുക്കാം
സുപ്രീംകോടതി

            ന്യൂഡൽഹി: ട്രാഫിക് പെറ്റിത്തുക അടയ്ക്കാത്തവരുടെ വാഹനം പിടിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അടയ്ക്കും വരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജിയിന്മേൽ ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആർ.സി പുതുക്കൽ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയവ തടയണം. ഫിറ്റ്‌നെസ്, പി.യു.സി സർട്ടിഫിക്കറ്റ് നൽകരുത്. പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തണം. ഇ ചെലാൻ ഇനത്തിൽ രാജ്യത്ത് 23,000 കോടി പിരിച്ചെടുക്കാനുണ്ടെന്ന് ഹർജിക്കാർ അറിയിച്ചത് കോടതി…

Read More

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് നേരിട്ട് പിൻമാറാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്. ഇതുസംബന്ധിച്ച് പഠിച്ച് ശുപാർശ നൽകാൻ നിയോഗിച്ച നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടിയാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെ മുന്നണിയിലെ ചില ഘടകകക്ഷികളിൽ പദ്ധതിക്കെതിരെ എതിർപ്പ് തുടരുന്ന…

Read More

കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് തകര്‍ത്ത് തെളിവ് കണ്ടെത്തി വിജിലൻസ്, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസ് ആണ് വിജിലൻസിന്റെ ട്രാപ്പ് ഓപ്പറേഷനില്‍ പിടിയിലായത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയത്. ഹെല്‍ത്ത് ഇൻസ്പെക്ടർ വാടകയ്ക്ക് താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ റൂമില്‍ എത്തി പണം കൈമാറണമെന്നായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസ് നിർദ്ദേശ പ്രകാരം പണം കൈമാറിയ ശേഷം പരാതിക്കാരി റൂമില്‍ നിന്നും…

Read More

ചക്കരക്കല്ലിൽ സിപിഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും പിഴയും

കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ സിപിഎം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവും 1,35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് പതിമൂന്നര വര്‍ഷം തടവും 75000 രൂപ പിയും കോടതി വിധിച്ചു. സിപിഎം പ്രവര്‍ത്തകാണാതായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളുടെ ശിക്ഷാ വിധി വന്നിരിക്കുന്നത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ്…

Read More

ലോകത്ത് നൂറിൽ താഴെ ആളുകൾക്ക് വരുന്ന അപൂർവ രോഗം! 9 വയസ്സുകാരിയുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് ഒരു കിലോ തലമുടി

           നെയ്യാറ്റിൻകര : മാനസിക സമ്മർദം മൂലമുള്ള അപൂർവ മാനസികാവസ്ഥയെത്തുടർന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒൻപത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടിക്കാണ് നിംസ് മെഡിസിറ്റിയിൽ വെച്ച് അപൂർവമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. തുടർച്ചയായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ലോകത്തിൽ നൂറിൽ താഴെ ആളുകളിൽ മാത്രം…

Read More

രണ്ട് മലയാളി നഴ്സുമാരുള്‍പ്പടെ അ‍ഞ്ചുപേര്‍ സൗദിയില്‍ വാഹനാപകടത്തിൽ മരിച്ചു

          സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു(36), കോട്ടയം കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തീർത്ഥാടന കേന്ദ്രമായ മക്കയിൽ ജോലി ചെയ്യുന്നവരാണ് മരിച്ച നേഴ്സുമാർ. അവധിദിവസമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിംഗിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദിയിലെ തായിഫ്-റാനിയ റോഡിൽ വച്ചായിരുന്നു സംഭവം. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച്…

Read More

ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

          ശനിയാഴ്ച നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായ രണ്ടാം സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ. ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശേഷം, ഇന്ത്യൻ ബോളർമാർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കം നൽകി. എന്നാൽ 96 റൺസ് എടുത്ത ഹസൻ നവാസ് പാകിസ്ഥാനെ ടീമിനെ തിരിച്ചുകൊണ്ടുവന്നു. എങ്കിലും, കളി കൈവിട്ടുപോകാതെ പതറാതെ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ,  212 ഭീമാകാരമായ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 20 ഓവറിൽ 6…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial