എസ്‌ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ്
ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍, നടപടികള്‍ പൂര്‍ത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വേണ്ടി പ്രത്യേക ഡ്രൈവ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സെപ്റ്റംബര്‍ 29ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിലും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോർട്ടുകള്‍ രാജ്യത്തുടനീളമായി വോട്ടര്‍പട്ടികയില്‍ നിന്ന് 13…

