വിലക്കയറ്റം ഡിസംബറിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞ വിലയ്ക്ക് അരി



സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാൻ സർക്കാർ. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി എഫ്.സി.ഐയിൽ നിന്ന് അരി വാങ്ങുന്നതിനായി 59 കോടി രൂപ അനുവദിച്ചു. മുൻഗണനാ വിഭാഗങ്ങൾക്ക് നിലവിലെ വിഹിതത്തിന് പുറമേ മൂന്ന് കിലോ അരി അധികമായി നൽകാനാണ് നീക്കം. നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ അധിക അരിയും ലഭ്യമാക്കും. ഇതിനുപുറമെ സപ്ലൈകോ 2,000 ടൺ അരി കൂടി സംഭരിക്കും. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും കൃത്രിമമായി വില ഉയർത്താനുള്ള ശ്രമങ്ങൾ തടയാനും ഭക്ഷ്യവകുപ്പ് നിരീക്ഷണം ശക്തമാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: