മമ്മൂട്ടി മികച്ച നടൻ;ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത് ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍…

Read More

താര സംഘടനയിൽ കൂട്ടരാജി;ഭരണ സമിതി രാജിവച്ചു

എറണാകുളം: താരസംഘടനയായ എ എം എം എ യിലെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ പതിനേഴ് അംഗങ്ങളും രാജിവച്ചത്. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്

Read More

‘ഒരേയൊരു മോഹന്‍ലാല്‍’; ഏഴാം നാളില്‍ 200 കോടി ക്ലബ്ബിലേക്ക് ദൃശ്യം 3; കരിയറില്‍ മൂന്നാമത്തേത്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇപ്പോഴിതാ 200 കോടിയും നേടിയിരിക്കുകയാണ് ജോർജുകുട്ടി. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍…

Read More

ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും; ഏപ്രിൽ 10 ന് തിയേറ്റർ റിലീസ്

ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും; സിനിമയുടെ തിയേറ്റർ റീലീസ് പ്രഖ്യാപിച്ച് ടീം.ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ്…

Read More

28 വർഷത്തിനു ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ. 28 വർഷങ്ങൾക്കുശേഷമാണ് സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള രംഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിൽ കാണാനാകുക. വധശിക്ഷയ്ക്ക് വിധേയനാകുന്നതിനു മുമ്പ്…

Read More

ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരള സ്റ്റോറി 2’

കാമാഖ്യ നാരായണ്‍ സിങ്ങ് സംവിധാനം ചെയ്ത വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ബോക്സ് ഓഫീസില്‍ തകർന്നടിയുന്നു കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2 . ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങള്‍ വലിയ രീതിയില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത് യഥാർത്ഥ സംഭവമാണെന്ന് ന്യായീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചെയ്തത്. സാക്നില്‍ക് റിപ്പോർട്ട് ചെയുന്നത് പ്രകാരം നാലാം ദിനം ഇന്ത്യയില്‍ നിന്ന് വെറും 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം…

Read More

പോരാടാനില്ല; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ നിർമാതാക്കൾ

വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത് സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിന് താൽപര്യമില്ലെന്നും സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമാതാക്കൾ വ്യക്തമാക്കി. സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്സി) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. നേരത്തെ സെൻസർ…

Read More

13 വർഷത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി മീരാജാസ്മിൻ; തരുൺ മൂർത്തി ചിത്രത്തിന് തുടക്കമായി

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് വിജയങ്ങളിൽ ഒന്നായിരുന്നു തുടരും. തരുൺ മൂർത്തി സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന ആയിരുന്നു നായിക. ഇപ്പോഴിതാ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ‌ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ…

Read More

പുറത്തിറങ്ങിയത് 183 സിനിമകൾ, ഹിറ്റുകൾ 15 എണ്ണം മാത്രം; 360 കോടിയുടെ നഷ്ടമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

2025 ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. 183 ചിത്രങ്ങള്‍ റിലീസ് ചെയ്ത വർഷത്തിൽ വെറും 15 സിനിമകൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ൽ മലയാള സിനിമയ്ക്ക് 360 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയിച്ച 15 സിനിമകളിൽ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ്…

Read More

ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്ക്; ആറാഴ്ചത്തെ വിശ്രമം

‘ആട് 3’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രമുഖ നടൻ വിനായകന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നടന്ന സംഘട്ടന രംഗങ്ങൾക്കിടെയാണ് താരത്തിന് പേശീക്ഷതം സംഭവിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് ഡോക്ടർമാർ ആറാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ ഷൂട്ടിംഗ് സെട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പേശികൾക്ക് ക്ഷതമേറ്റു. കൊച്ചിയിൽ ചികിത്സ തേടിയ വിനായകന് എം.ആർ.ഐ (MRI) സ്കാനിംഗിലൂടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. ‘ആട് 3’: മലയാളത്തിലെ വരാനിരിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial