പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്‌റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആർടിസി
തിരുവനന്തപുരം : വരുമാനം വർധിപ്പിക്കാൻ പുറത്തിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്‌റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ കെഎസ്ആർടിസി നിര്‍ത്തലാക്കി. സ്റ്റോപ്പ് കുറഞ്ഞതോടെ യാത്രക്കാർ സർവീസുകളോട് മുഖം തിരിച്ചത് വെല്ലുവിളിയായി. പല ഡിപ്പോകളിലും കെഎസ്ആർടിസി കലക്ഷനിൽ കുറവ് ശ്രദ്ധയിൽപെട്ടതോടെയാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നിലയില്‍ ഇവയെ സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റുന്നത്. ഈ സര്‍വീസുകള്‍ എല്ലാ സൂപ്പര്‍ ഫാസ്റ്റ് സ്‌റ്റോപ്പുകളിലും ബസ് സ്‌റ്റേഷനുകളിലും ഡിപ്പോകളിലും ദേശീയ പാതകളിലെ സര്‍വീസ് റോഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള റോഡുകളിലും നിര്‍ത്തണമെന്നും…

