നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും…

