കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 7ന് അവസാനിക്കും. ഡിസംബർ സെഷനിലേക്കുള്ള അപേക്ഷ 7വരെ വരെ പി‍ഴയില്ലാതെ ഓൺലൈനായി സമർപ്പിക്കാം. 22/12/2025 മുതൽ 30/12/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരം ജനുവരി 7 വരെയുള്ള തീയതിയിൽ അവസരം ഉണ്ട്. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്‌ത്‌ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും…

Read More

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

തിരുവനന്തപുരം 2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്. നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്….

Read More

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷിക്കാം

     തിരുവനന്തപുരം : കെ-ടെറ്റ് അധ്യാപക യോഗ്യത പരീക്ഷയ്ക്ക് https://ktet.kerala.gov.in വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Read More

സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി നിർമിത ബുദ്ധിയും; മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ്…

Read More

സ്കൂൾ വിനോദയാത്രകൾ; നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം:സ്കൂൾ പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ല എന്നും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള സ്കൂൾ വിനോദ-പഠന യാത്രകൾ ഒഴിവാക്കണം എന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ…

Read More

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ്…

Read More

ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷൻ; ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

സ്കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് 2025-27 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന  തിരിച്ചറിയർ കാർഡ്  ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം. വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ…

Read More

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് 5 മുതല്‍ 30 വരെ; അകെ 3000 പരീക്ഷ കേന്ദ്രങ്ങൾ, ഫലം മെയ് 8ന്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാര്‍ച്ച് 5 മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത് മാർച്ച് 30 ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച്…

Read More

കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി;
അവസാന തീയതി 2025 ഒക്ടോബർ 30

കഴക്കൂട്ടം, സൈനിക സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ ആറാം ക്ലാസിൽ 70 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും, ഒമ്പതാം ക്ലാസിൽ 20 ആൺകുട്ടികളുടെയും 02 പെൺകുട്ടികളുടെയും ഒഴിവുകളാണ് ഉള്ളത്. ലഭ്യമായ ഒഴിവുകളിൽ 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 33% സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ആകെ സീറ്റുകളിൽ 15% പട്ടികജാതി വിഭാഗത്തിനും 7½% പട്ടികവർഗ്ഗത്തിനും 27%…

Read More

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, RJ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial