മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇരയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ മാത്രം കൊലപാതകക്കുറ്റം ഇല്ലാതാകില്ലെന്നും, വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമെന്നും സുപ്രിംകോടതി. കുറ്റകൃത്യം നടന്നതായി തെളിയിക്കുകയാണ് നിയമം ആവശ്യപ്പെടുന്നതെന്നും മൃതദേഹം ഹാജരാക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. അസം സ്വദേശിയായ ദേബോജിത് പണിക്ക ദത്തുപുത്രിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാല്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം…

