19-കാരിയെ കൊന്ന് നദിക്കരയിൽ കത്തിച്ചു; സോഷ്യൽ മീഡിയ പോരാട്ടത്തിനൊടുവിൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് ഭർത്താവ്

മുസാഫർപൂർ (ബിഹാർ): പ്രണയവിവാഹത്തിന്റെ പേരിൽ ബിഹാറിലെ മുസാഫർപൂരിൽ 19 വയസ്സുകാരിയെ സ്വന്തം കുടുംബാംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയ ദുരഭിമാനക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യുവതിയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വൈകാരികമായ പോരാട്ടമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സുജാതയും ഗൗരിശങ്കറും തമ്മിലുള്ള വിവാഹം നടന്നത്. സ്വന്തം ജാതിക്ക് പുറത്തുള്ള ആളായതിനാൽ സുജാതയുടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെല്ലാം അവഗണിച്ച് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മാർച്ച്…

Read More

മോദി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ആറ് വര്‍ഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 2,586 കോടിരൂപ; ആര്‍ടിഐ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആറുവര്‍ഷത്തിനിടെ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (ആര്‍.ടി.ഐ) രേഖകള്‍. 2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍ അച്ചടി, ടെലിവിഷന്‍, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലൂടെയുള്ള പരസ്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 796 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26)പത്രപരസ്യങ്ങള്‍ക്കായി 338 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതായും രേഖകളില്‍ പറയുന്നു….

Read More

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന ‘കുട്ടി’ബസാർ; ആൺകുട്ടിക്ക് 8 ലക്ഷം, പെൺകുട്ടിക്ക് പകുതി വില, വൻ മാഫിയ പിടിയിൽ

രാജസ്ഥാനിലും ഗുജറാത്തിലും ഉള്ള നിർധനരായ ദമ്പതികളിൽ നിന്ന് നവജാത ശിശുക്കളെ വാങ്ങി ഡൽഹിയിലെ നിസ്സഹായരായ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിൽക്കുന്ന വൻ മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. കേവലം നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ കടത്തിയിരുന്നത്. മനുഷ്യക്കടത്തുകാർ, കുട്ടികളില്ലാത്ത ദമ്പതികൾ, ഒരു ആശുപത്രി ഉടമ എന്നിവരാണ് ഈ ക്രൂരമായ സംഭവത്തിലെ പ്രധാന കണ്ണികൾ.പെൺകുട്ടികൾക്ക് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയും ആൺകുട്ടികൾക്ക് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയുമായിരുന്നു…

Read More

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്‌കൂളിലേക്ക് നടന്നുപോയ പിതാവിൻ്റെ പിന്നിൽനിന്ന് ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ ഈ നിർണായക വിധി. അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതായിരുന്നു അപകട കാരണം. ഭരണഘടനയുടെ ഭാഗം IIIൽ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സഞ്ചാര…

Read More

നീറ്റ് പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം സംഘടിപ്പിക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍…

Read More

കർണാടകയിൽ കോൺഗ്രസിന് അപ്രതീക്ഷിത നേട്ടം; എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു

കോൺഗ്രസിന് അപ്രതീക്ഷിത നേട്ടം സമ്മാനിച്ച് കർണാടക നിയമസഭയിൽ നിന്ന് നടന്ന എംഎൽസി തിരഞ്ഞെടുപ്പ് ഫലം. ഏഴ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ അഞ്ച് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ രണ്ട് സീറ്റുകൾ ബിജെപി നേടി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി-ജെഡിഎസ് സഖ്യത്തിലെ എംഎൽഎമാരിൽ നിന്നുണ്ടായ ക്രോസ് വോട്ടിങ്ങാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന വിലയിരുത്തലാണ് ശക്തമാകുന്നത് കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ. ഹരിപ്രസാദ്, പി.വി. മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നിവർ വിജയിച്ച് എംഎൽസിമാരായി. ബിജെപിക്കായി ലിംഗരാജ് പാട്ടീലും ആർ….

Read More

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി

      തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. എസ്ഐആറി‌ന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്ഐആർ നടത്തിയത്. നഷ്ടമാകുന്നത് വോട്ടവകാശം മാത്രം. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഇന്ത്യൻ പൗരൻ അല്ലാതെ ആകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ അധികാരങ്ങൾക്ക് മറികടന്നുവെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആർ നിയമപരമായി സാധുതയുള്ളതിനാൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമല്ലെന്ന്…

Read More

പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി; അഡയാർ നദിയിൽ ചാടിയാണ് ആത്മഹത്യ

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടിയാണ് എൺപത്തഞ്ചുകാരനായ കെ രാജൻ ആത്മഹത്യ ചെയ്തത്. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. നടൻ പ്രഭുകാന്തിന്റെ പിതാവാണ് കെ രാജൻ. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 1983ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാനിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു…

Read More

സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു

     പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങി. നാലു റൗണ്ട് വെടിയേറ്റു. കാറിൽ‌ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി കൊൽക്കത്തയ്ക്കടുത്തുള്ള മധ്യഗ്രാം പ്രദേശത്ത് വെച്ചാണ് ചന്ദ്രനാഥ് ദത്ത് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാത്തിന്റെ തലയ്ക്കും വെടിയേറ്റു. വെടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നയാൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. കറുത്ത സ്കോർപിയോ വാഹനത്തിനുള്ളിൽ…

Read More

പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി

ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരാളെ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിക്കും നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഗർഭിണിയായ ഒരു സ്‌ത്രീയുടെ താത്‌പര്യം പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് മാസത്തിലധികം ​ഗർഭിണിയായ 15 വയസുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശത്തിന് ഉയർന്ന പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗർഭിണിയായ സ്ത്രീയുടെ തിരഞ്ഞെടുപ്പാണ് പ്രസക്തമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial