കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്

മധ്യപ്രദേശ് മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം രൂക്ഷമാവുകയാണ്. പൊലീസുകാർ അടക്കമുള്ളവർ…

Read More

ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി റദ്ദാക്കി സർക്കാർ

ലഖ്നൗ:രാജ്യത്ത് പൊതുവെ എല്ലാ വർഷവും ക്രിസ്മസിന് സ്കൂ‌ൾ അവധിയാണ്. എന്നാൽ ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്‌കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്

Read More

ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു. ശനിയാഴ്ച 2.17 ഓടെയായിരുന്നു സംഭവം. ചാങ്ജുറായ് പ്രദേശത്ത് നടന്ന കൂട്ടിയിടി വളരെ ഗുരുതരമായതിനാൽ ന്യൂഡൽഹിയിലേക്ക് പോയ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അധികൃതർ പറഞ്ഞു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് – ന്യൂഡൽഹി രാജധാനി…

Read More

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പ്രതിവര്‍ഷം 2 ലക്ഷം പേര്‍; കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക്

പൗരത്വം ഉപേക്ഷിച്ച്  മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.  2020 മുതല്‍ ഇതുവരെ ഒന്‍പത് ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കണക്ക്. 2022 മുതല്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തിലേറെപ്പേര്‍ വീതം പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നുവെന്നാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരം. 2011നും 2024നും ഇടയില്‍ 20 ലക്ഷത്തിലേറെപ്പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലാണ് പ്രകടമായ വളര്‍ച്ചയുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷവും ഇന്ത്യയില്‍ നിന്ന് നാടുവിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ലക്ഷങ്ങള്‍…

Read More

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു

ആലപ്പുഴ : ആലപ്പുഴ അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ നവംബർ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്…

Read More

യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി

തലശേരി: യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് പ്രവര്‍ത്തകയുമായ 32 കാരിയാണ് ബിജെപി പ്രവര്‍ത്തകനായ 35 കാരനുമായി ഒളിച്ചോടിയത്. ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.

Read More

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: എസ്.ഐ.ആറില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായി സര്‍ക്കാര്‍. ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണിത്. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ലോക്‌സഭയില്‍ വിഷയം പത്ത് മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. വന്ദേമാതരം സംബന്ധിച്ച ചര്‍ച്ച ഈ മാസം എട്ടിനും നടത്തും. ഇന്ന് മുതല്‍ പാര്‍ലമെന്റ് നടപടികളോട്…

Read More

ജാര്‍ഖണ്ഡിൽ മുക്തി മോര്‍ച്ച എന്‍ഡിഎയിലേക്കെന്ന് സൂചന; മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യയും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

റാഞ്ചി: ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെത്തുടർന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എന്‍ഡിഎയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഡൽഹിയിൽ തുടരുന്ന ഇരുവരും ബുധനാഴ്ച റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം. തുടര്‍ന്നായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ജാർഖണ്ഡ് ഗവർണർ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകളുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിന്നിലെന്നാണ് സൂചന. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച…

Read More

എസ്‌ഐആര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നതിനെ കുറിച്ച് ഹൗസ് ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. ഈ മാസം ഒന്‍പതിന് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നാണ് അഡൈ്വസറി കൗണ്‍സലിന്റെ നിലപാട്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് നിലവില്‍ എസ്‌ഐആറിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന…

Read More

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഗുജറാത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

     ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial