പ്രതിഭാസംഗമം സംഘടിപ്പിച്ചു
ചിറയിൻകീഴ് :പ്രേംനസീർ മെമ്മോറിയൽ റെസിഡൻസ് അസോസിയേഷൻ വിദ്യാഭ്യാസഅവാർഡ് വിതരണവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കൂന്തള്ളൂർ, പി.എൻ.എം. ജി.എച്ച്.എസ്. എസ്സിൽ നടന്ന ചടങ്ങ് രമ്യഹരിദാസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ കവിയും ചലച്ചിത്ര, നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രഛായാഗ്രാഹകൻ മുഹമ്മദ്. എ, കഥാകൃത്തും ഗായകനുമായ കെ. രാജേന്ദ്രൻ, ചിത്രകാരൻ കെ. സന്തോഷം, അദ്ധ്യാപിക ഡോ.ദിവ്യാസജിത്ത് എന്നിവരെ ആദരിച്ചു. ഉന്നത വിജയികളായവർക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കിഴുവിലം…

