ഓണക്കാറ്റ് പ്രകാശനം ചെയ്തു

ഓണക്കാറ്റ് സംഗീതആൽബം പ്രകാശനം ചെയ്തു. പോത്തൻകോട്, ചിന്താലയ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രനാഥൻനായർ പ്രകാശനം നിർവഹിച്ചു. രാഗധാര കൃയേഷൻസ് പുറത്തിക്കിയ ആലംബം ചിറയിൻകീഴ് സുധീഷാണ് സംഗീതം നൽകി ആലപിച്ചത്.  രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നടത്തിയത്. ക്യാമറ പ്രേംജിത്ത് ചിറയൻകീഴും , റെജി പ്രോഗ്രാമിംഗും ഷാജി.എം.ധരൻ റിക്കോർഡിംഗും നിർവ്വഹിച്ചു.

Read More

ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

നെടുമങ്ങാട്: അഴിമതിക്കെതിരെ ശക്തമായ ഗാന്ധിയൻ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകനും, പൊതുപ്രവർത്തക കൂട്ടായ്മ ജില്ലാ ഭാരവാഹിമായ പനവൂർ രാജശേഖരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാമനാപുരം- നെടുമങ്ങാട് നിയോജകമണ്ഡലം ഭാരവാഹികൾ ദേശീയ പതാകയും ഗാന്ധി  ചിത്രവുമായി കല്ലിയോട് ജംഗ്ഷനിൽ ഐക്യദാർഢ്യ സായാഹ്ന സദസ്സ്  സംഘടിപ്പിച്ചു. പൊതുപ്രവർത്തക കൂട്ടായ്മ ഭാരവാഹികളായഎൽ ആർ വിനയചന്ദ്രൻ, നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,തോട്ടുമുക്ക് വിജയകുമാർ,നെടുമങ്ങാട് എം നസീർ, കുഴിവിള നിസാമുദ്ദീൻ, വിജയൻതുടങ്ങിയവർ നേതൃത്വം നൽകി.

Read More

മുടപുരത്തെ ഓണകുടിൽ ഉദ്‌ഘാടനം ചെയ്തു

ചിറയിൻകീഴ് : മുടപുരത്തെ ഒരു ടൂറിസ്റ്റ് ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ മുടപുരം തെങ്ങുംവിള പാടശേഖരത്ത് നിർമ്മിച്ച ഓണകുടിൽ ചിറയിൻകീഴ് പോലീസ് എസ്.എച്ച്.ഒ അജീഷ് ഉദ്‌ഘാടനം ചെയ്തു. മുടപുരം റെസിഡൻസ് അസോസിയേഷന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ യുവാക്കളുടെ കൂട്ടായ്മയാണ് തെങ്ങുംവിള പാടശേഖരത്ത് ഓണക്കുടിൽ നിർമിച്ചത് . പാടത്തിനു നടുവിൽ പരമ്പരാഗതരീതിയാൽ ഓലമേഞ്ഞ കുടിലിൽ,ഊഞ്ഞാൽ അത്തക്കളം എന്നിവയുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അജീഷ് .ആർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ…

Read More

പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ്മെൻ്റ് സെൻ്ററിൽ കൈകൊട്ടിക്കളി മത്സരം

കൊടുവഴന്നൂർ:  പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ് മെൻ്റ് സെൻ്ററി ൻ്റെ നാൽപ്പതാം വാർഷികം ,ഓണാഘോഷം ഇവയോടനുബന്ധിച്ചു കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.2025 സെപ്റ്റംബർ 6 അവിട്ടം നാളിൽ  വൈകുന്നേരം ആറു മണി മുതൽ പ്രതീക്ഷാ ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്.ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 4001 രൂപയും ട്രോഫിയും നാലാം സമ്മാനം 2001 രൂപയും ട്രോഫിയും അഞ്ചാം സമ്മാനം 1001 രൂപയും ട്രോഫിയും എന്നിങ്ങനെ വിജയികൾക്ക്…

Read More

സംസ്കാര സാഹിതി പ്രൊഫഷണൽ നാടകോത്സവത്തിന് എൻട്രികൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 മുതൽ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. കേരളത്തിലെ പ്രൊഫഷണൽ നാടക പ്രസ്ഥാനങ്ങൾക്ക് വേദിയും പ്രോത്സാഹനവും നൽകുന്നതിനുംസാംസ്കാരിക മൂല്യങ്ങളും സാമൂഹിക ബോധവും ഉയർത്തിക്കൊണ്ട് നാടകങ്ങളെ സമൂഹത്തിന്റെ സജീവ ഭാഗമാക്കുക എന്നിവയാണ് ലക്ഷ്യം കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 55,555/ രൂപയാണ് ഒന്നാം സമ്മാനം.കൂടാതെ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. മാത്രവുമല്ല വിവിധ വിഭാഗങ്ങളിലായി പത്തോളം പുരസ്കാരങ്ങളും സമ്മാനിക്കും. സംസ്ഥാനത്തുടനീളമുള്ള…

Read More

സുനിൽ കൊടുവഴന്നൂർ
ഓർമ്മ പുരസ്കാരം നൽകുന്നതിനായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ :പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്റർ കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ഓർമ്മക്കായി വിദ്യാർഥികൾക്ക് വേണ്ടി കഥാ രചനമൽസരം സംഘടിപ്പിക്കുന്നു.പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായുള്ള സുനിൽ കൊടുവഴന്നൂർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കഥാരചനമത്സരത്തിൻ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. വിഷയം: ഓണം നാല് ഫുൾ പേജിൽ കവിയാത്ത രചനകൾ 2025 ആഗസ്റ്റ് 30 ന് മുൻപായി ലഭിക്കുന്ന വിധം അയക്കേണ്ടതാണ്.അയക്കേണ്ട വിലാസം:മെയിൽ…

Read More

ചില നേരങ്ങളിൽ ചില മനുഷ്യർ കവർപേജ് പ്രകാശനം നടന്നു

ആറ്റിങ്ങൽ: കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം രചിച്ച “ചില നേരങ്ങളിൽ ചില മനുഷ്യർ “എന്ന നാടക കൃതിയുടെ കവർപേജ് പ്രമുഖ കഥകളിനടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രകാശനം ചെയ്തു. തമിഴ്നാട്ടിലെതൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഒറ്റയാനായി ജീവിച്ച കന്തസ്വാമി നായ്ക്കരുടെ ജീവിതമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ദി തീയറ്റർ ഗ്രൂപ്പ് സാംസ്കാരിക വേദി ഒട്ടേറെവേദികളിൽ അവതരിപ്പിച്ചനാടകത്തിന് ജഗതി എൻ.കെ. ആചാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം, അർജുന സൊസൈറ്റിഓഫ്ക്ലാസിക്കൽ ആർട്സിൽ നടന്ന ചടങ്ങിൽ കെ.സി. അറുമുഖൻ അധ്യക്ഷത…

Read More

പുസ്തകം പ്രകാശനം ചെയ്തു

ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർടെക്സിക്കോളജിക്കൽഅനാലിസിസ് ” എന്നപുസ്തകം പുറത്തിറങ്ങി.റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി.മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി.വിരമിച്ചചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ,മുൻ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.സുമേഷ്ചന്ദ്രകുമാർ, ജോയിൻ്റ്…

Read More

ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു

നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ സി രാജലക്ഷ്മി,  ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട്  എം നസീർ,വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ,വെമ്പിൽ സജി, എ മുഹമ്മദ്,  അനിൽകുമാർ….

Read More

നെടുമങ്ങാട് ഗവർമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്

നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നിന്നും ഇതുവരെ പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടൽ ഇന്ന് രാവിലെ പത്ത് മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിലാണ് NEDCOSA യുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോളേജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് കൂട്ടായ്മയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആർട്സ് ക്ലബിൻ്റെ ഭാഗമായി പ്രശ്സ്ത ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial