ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി

കിളിമാനൂർ  പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ദേശവിളക്ക് എന്ന  ഭക്തിഗാനം പുറത്തിറങ്ങി.കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. മനോജ്‌ പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി. രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.

Read More

കലോത്സവവേദിയിൽ
അനുകരണകലയിൽ    അംഗീകാരംനേടി അക്ഷിത്

നെയ്യാറ്റിൻകര: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്. കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്. പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,ജാഫർ…

Read More

പ്രതിഭാ ലൈബ്രറി വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

നഗരൂർ :കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിവാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥി പ്രതിഭകളെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നഗരൂർ എസ്.എച്ച്. ഒ ജെ. അജയൻ സമ്മാനവിതരണം നടത്തി. മോഹനൻ നായർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി സിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജി പ്രസാദ്, ടി.വി. ബീന, വിജയകുമാർ .കെ എന്നിവർ സംസാരിച്ചു.

Read More

രാജീവ്ഗാന്ധി ജന്മദിന ആഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ:കൂന്തള്ളൂർ  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം  കമ്മിറ്റി അധ്യക്ഷൻ കിഴുവിലം ബിജു, ജി എസ് ടി യു മുൻ സംസ്ഥാന അധ്യക്ഷൻ ജെ.ശശി,ബ്ലോക്ക്  ഭാരവാഹികളായ ഷെരീഫ്,രാജു ,ബാബുരാജ്,സാദിക്ക്,സൈന, നൗഷാദ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷമീർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ സെലീന റഫീക്,നിസാർ,ശാന്തി,റഫീഖ്, മധു, കൂന്തള്ളൂർ രാജേന്ദ്രൻ നായർ,സജി തുടങ്ങിയവർ പങ്കെടുത്തു.

Read More

പോത്തൻകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അയിരൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

പോത്തൻകോട് :നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.

Read More

കുറ്റിച്ചൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്;ഇടതുമുന്നണിക്ക് വിജയം

കുറ്റിച്ചൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. അജയപ്രസാദ്, എം അഭിലാഷ്, കെ ജയകുമാർ, കോട്ടൂർ ജയചന്ദ്രൻ, ശംഭുതാങ്ങി പി ജസ്റ്റസ്, വി സിന്ധു, കെ സുനിൽകുമാർ, വി രതീഷ്, ടി എസ് ശാലിനി, എം മുഹമ്മദ് ഹംസ, നബീസത്ത് ബീവി, എന്നിവരാണ് വിജയിച്ചത്. എം അഭിലാഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.ആഹ്ലാദപ്രകടനത്തിനുശേഷം കുറ്റിച്ചൽ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, കോട്ടൂർ സലിം, കടയറ വിനോദ്…

Read More

എ കെ എസ് ടി യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

എ.കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം 2025 ജനുവരി 10, 11 തീയതികളിൽ കിളിമാനൂരിൽ നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം കിളിമാനൂർ ആർട്ട് ഗാലറിയിൽ നടന്നു. മുൻ എംഎൽഎ എൻ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് എസ്. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.ലോർദോൻ സ്വാഗതം പറഞ്ഞു. എ.എം.റാഫി, ജി.എൽ.അജീഷ്, ബി.എസ്.റജി, ബിജു പേരയം, എസ്.എസ്.അനോജ് എന്നിവർ സംസാരിച്ചു. എ.എം.റാഫി ചെയർമാനായും കെ.അനിൽകുമാർ, കെ.ജി. ശ്രീകുമാർ, ജെ.സുരേഷ് എന്നിവർ വൈസ്…

Read More

കവിയും ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ പുതിയ പുസ്തകം; ഹരിതവർത്തമാനം കവർ പേജ് പ്രകാശനം നടന്നു.

ആറ്റിങ്ങൽ :കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനത്തിന്റെ കവർ പേജ് പ്രകാശനം നടന്നു.  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു.  ഡോ : രതീഷ് നിരാല ഏറ്റുവാങ്ങി. ദിലീപ് നാരായണൻ അദ്ധ്യക്ഷനായി  മണമ്പൂർ ,സദനത്തിൽ പാഠശാല ഹാളിൽ നടന്ന ചടങ്ങിൽ ഷിബു സുരേന്ദ്രൻ നന്ദി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ, ബാലു വിവേകാനന്ദൻ, ജയലാൽ, ഷീബ എന്നിവർ പങ്കെടുത്തു. ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ…

Read More

വീടുകളിലും കടകളിലും നിരന്തരം മോഷണം; പൊലീസിന് സ്ഥിരം തലവേദനയായി മാറിയ മോഷ്ടാവ് പിടിയിൽ

      ആലപ്പുഴ: പെണ്ണുക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽ പോലീസിന് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവ് പിടിയില്‍. ആലാ പെണ്ണുക്കര വടക്ക് കിണറുവിള കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ബിനു (42) ആണ് പിടിയിലായത്. ഫെബ്രുവരി 15ന് രാത്രി പെണ്ണുക്കര പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്കുള്ളിൽ കയറി രണ്ട് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് ബിനു. മെയ് 22ന് രാത്രി പെണ്ണുക്കര സ്കൂളിനു സമീപമുള്ള സ്റ്റേഷനറിക്കടയുടെ പൂട്ടുപൊളിച്ചു കയറി 8000 രൂപ മോഷ്ടിച്ച കേസിലും, ജൂലൈ നാലാം…

Read More

ചായ മൻസ- അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു

ആറ്റിങ്ങൽ:  ചായ മൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം  സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ നിർവഹിച്ചു.ജോർജ് ഓണക്കൂറിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽഎൻ. എസ് എസ് ഡയറക്ടർ ബോർഡ് അംഗം ജി.മധുസൂദനൻ പിള്ള പോസ്റ്റർ ഏറ്റുവാങ്ങി.സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം  ഫേസ് ബുക്ക് വഴി പോസ്റ്ററിൻ്റെ പ്രകാശനം നടത്തി. സാഹിത്യകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനം,സംവിധായകൻ പ്രജേഷ് സെൻ, കവിയും നടക -ചലച്ചിത്ര ഗാന രചയിതാവായ രാധാകൃഷ്ണൻ കുന്നുംപുറം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial