പ്രതിഭാ സംഗമം സംഘടിപ്പിച്ചു
കാരേറ്റ്:പ്രിയദർശിനി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. കാരേറ്റ് ആർകെവി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രിയും എംഎൽഎ യുമായ എ പി അനിൽകുമാർ നിർവഹിച്ചു. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ എസ് എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്ബി ആര്യനെ ഉപഹാരം നൽകി ആദരിച്ചു .പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ …

