നെടുമങ്ങാട് നഗരസഭയുടെ പെണ്ണിടവും ഓൺലൈൻ ജനസേവന കേന്ദ്രവും തുറന്നു
നെടുമങ്ങാട് നഗരസഭ സ്ത്രീകൾക്കായി ഒരുക്കിയ ‘ഒരുമിക്കാം ഉല്ലസിക്കാം’ -പെണ്ണിടം കേന്ദ്രത്തിന്റെയും , ‘വിരൽതുമ്പിൽ’ – ഓൺലൈൻ ജനസേവനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഹരിതകേരള മിഷൻ ചെയർപേഴ്‌സൺ റ്റി.എൻ.സീമ നിർവഹിച്ചു. ഒരു നഗരസഭ സ്ത്രീകൾക്കായി ഇത്രയധികം പദ്ധതികൾ നടപ്പിലാക്കുന്നത് മാതൃകാപരമാണെന്ന് റ്റി.എൻ സീമ പറഞ്ഞു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ കെട്ടിടത്തിൽ പെണ്ണിടം തുറന്നത്. സ്ത്രീകളുടെ സുരക്ഷ, ജെൻഡർ റിസോഴ്‌സ് സെൻ്റർ, ജാഗ്രതാസമിതി, നിയമപരിരക്ഷ, കൗൺസലിംഗ് സംവിധാനം, ലൈബ്രറി, മുലയൂട്ടൽ…

