റോഡും അങ്കണവാടിയും ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് :നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത് കൊണ്ടാണ് അങ്കണവാടികളും സ്മാർട്ട് ആക്കുന്നത്. സ്മാർട്ട്…

Read More

പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ബഹുനിലമന്ദിരം ഉദ്ഘാടനം ചെയ്തു.

പോത്തൻകോട് സർക്കാർ യു പി സ്കൂളിലെ ഹൈ ടെക് ക്ലാസ്സ്‌ മുറികളോടെയുള്ള പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കൂടുതൽ ജനങ്ങൾ പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ നിരവധി ബഹുനില മന്ദിരങ്ങളാണ് ഒരോ സർക്കാർ വിദ്യാലയങ്ങളിലും ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ തന്നെയാണ് ജനങ്ങളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നത്. കിഫ്‌ബി ഫണ്ട്‌ ഒരു കോടി രൂപ തുക അനുവദിച്ച്…

Read More

ഗാന്ധിഭവൻ വെമ്പായം ശാഖയിൽ സ്നേഹദീപത്തിൻ്റെ വികസന സമിതി യോഗം ചേർന്നു.

വെമ്പായം:പത്തനാപുരം ഗാന്ധിഭവന്റെ വെമ്പായം ശാഖയിൽ ഗാന്ധിഭവൻ സ്നേഹദീപത്തിന്റെ വികസന സമിതി യോഗം നടന്നു. സി ഇ.ഒ വിൻസന്റ് ഡാനിയേലിന്റെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ആശംസ പ്രസംഗം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജിത്ത്,വെമ്പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീശൻ, സന്തോഷ്, വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ, പ്രിയ ജയചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു. പുതിയ വികസന സമിതിയെയും തിരഞ്ഞെടുത്തു.

Read More

22കാരി ഭർതൃവീട്ടിലെ ഗോവണിക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: 22കാരിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പനവൂർ പനയമുട്ടത്താണ് സംഭവം. അഭിരാമി (പാറു) എന്ന യുവതിയെയാണ് വീടിന് പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശരത് (അയ്യപ്പൻ-30) ആണ് അഭിരാമിയുടെ ഭർത്താവ്. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒന്നരവയസ് പ്രായമുള്ല മകനുണ്ട്. അഭിരാമിയും ഭർത്താവും തമ്മിൽ നിരന്തരം കലം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

Read More

പരുന്ത് റാഞ്ചിയ കടന്നൽക്കൂട് ദേഹത്തേക്ക് വീണു ;
ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

വെമ്പായം:പരുന്ത് റാഞ്ചിയ കടന്നൽക്കൂട് ദേഹത്തേക്ക് വീണു ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വെമ്പായം ചാത്തൻപാട്ട് ഇന്ന് രാവിലെയാണ് സംഭവം. വീടിൻ്റെ പണി സാധനങ്ങൾ ഇറക്കുന്നതിനിടയിൽ ലോഡിങ് തൊഴിലാളികൾക്കാണ് കടന്നൽകുത്തേറ്റത് .വീടിൻ്റെ പണി സാധനങ്ങൾ ഇറക്കുകയായിരുന്ന ലോഡിങ് തൊഴിലാളികൾക്ക് മേൽ അടുത്തുള്ള മരത്തിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് പരുന്ത് റാഞ്ചിയത് ഇളകി ദേഹത്തേക്ക് വീണതാണ് അപകടത്തിന് കാരണമായത്. തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നൽ കൂട്ടം പിന്നാലെ പാഞ്ഞ് ആക്രമിക്കുകയായിരുന്നു .ആറുപേർക്ക് ഗുരുതരമായി കുത്തേറ്റു . ഇവരെ കന്യാകുളങ്ങര പ്രാഥമിക…

Read More

ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു മന്ത്രി ജി ആർ അനിൽ; വേങ്കുഴി – തുമ്പോട് റോഡ് തുറന്നു

നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വേങ്കുഴി തുമ്പോട് റോഡിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. നഗര- ഗ്രാമീണ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുൻസിപ്പൽ ഫണ്ട് 20 ലക്ഷം രൂപയും മന്ത്രി ജി. ആർ അനിലിന്റെ എംഎൽഎ ഫണ്ട് 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. വേങ്കുഴിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ…

Read More

പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ പുരസ്കാരങ്ങൾ നൽകി

ചിറയിൻകീഴ് :കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ, പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സമ്മാന വിതരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മനോൻമണി, ഗ്രാമ പഞ്ചായത്ത് അംഗം പി. അനീഷ്, സെക്രട്ടറി ചന്ദ്രാനന്ദൻ സ്വാഗതവും പത്മകുമാർ നന്ദിയും രേഖപ്പെടുത്തി….

Read More

നേത്രാവതി എക്സ്പ്രസ് പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കഥാകൃത്തും ഡോക്യുമെന്ററി രചയിതാവുമായ സുജേഷ്. ജി യുടെ നോവൽ “നേത്രാവതി എക്സ്പ്രസ് ” പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു.അഡ്വക്കേറ്റ് മധുസൂധനൻ ഏറ്റുവാങ്ങി. ഇംഗ്ലീഷ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഉദയൻ കലാനികേതൻ അധ്യക്ഷനായി. സുരേഷ്, അനിൽഎന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തക പ്രസാധകർ.

Read More

വാർഷികാഘോഷവും
പ്രതിഭസംഗമവും നടന്നു

കല്ലമ്പലം :കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും പ്രതിഭാസംഗമവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷനായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വൽസല, സ്കൂൾ പ്രിൻസിപ്പാൾസിന്ധു ബി, ഹെഡ്മിസ്ട്രസ് റീന. ടി. സ്കൂൾ മാനേജർ സുരേഷ്,സ്റ്റാഫ് സെക്രട്ടറിമാരായ പ്രിയദർശിനി, മഞ്ജുഷ, കൺവീനർ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മൽസര വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപപരിപാടികൾ നടന്നു.

Read More

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial