Headlines

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. വരുന്ന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പാക്കുക. കെഎസ്ഇബിയുടെ മുൻകാല നഷ്ടം 5000 കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന…

Read More

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള് കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും, ചിലര്‍ മറച്ച് വെക്കുകയും, മറ്റു ചിലര്‍ അഴിച്ചു വെക്കുകയും, കാണാതിരിക്കാന്‍ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നു. ഇങ്ങനെയുള്ള പ്രവൃത്തികള്‍ കൊണ്ട് അപകടങ്ങളില്‍ പെട്ട വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവുകയും, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ ഉള്‍പെടെ സാധാരണ…

Read More

മാസപ്പടി കേസിൽ സുപ്രധാന വിധി ഇന്ന്; പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായകം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പറയും. ജസ്റ്റിസ് എ ബദറുദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക. FIR രജിസ്റ്റർ ചെയ്യണമെന്ന് ED യും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട SIT അന്വേഷണത്തിൽ ചോദ്യം ചെയ്യൽ നടപടികൾ…

Read More

വെള്ളനാട് അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ

:തിരുവനന്തപുരം: വെള്ളനാട് അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദാണ്‌ (37) പിടിയിലായത്. അമ്മ ഇന്ദിരകുമാരിയെ (60) ഇയാൾ തലയ്ക്കടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്ദിരകുമാരിക്ക്‌ തലയിൽ ഗുരുതര പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിക്കുകയും വാൾകൊണ്ട് വെട്ടുകയുമായിരുന്നു. തിങ്കൾ രാവിലെയാണ് സംഭവം. പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് വന്നതായിരുന്നു. ഒരു കാരണവുമില്ലാതെ അമ്മയുമായി വഴക്കിടുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. ഞായർ രാത്രി ഒന്നോടെ അയൽവാസികളായ അനിതാകുമാരി–രാമചന്ദ്രൻ ദമ്പതികളുടെ വീട്ടിലെത്തിയ ശിവപ്രസാദ്…

Read More

യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: വഴിയാത്രക്കാരിയായ യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ. അഡ്വ. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30-നാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്ത് നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…

Read More

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ എൺപത് കാരിക്ക് ദാരുണാന്ത്യം

കൊല്ലം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പത്തനാപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു രാജമ്മയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വനത്തിലൂടെ കടന്നുപോകുന്ന പാതയിലായിരുന്നു സംഭവം. കാട്ടാനയെ കണ്ടതോടെ രാജമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പല ഭാഗങ്ങളിലേക്കായി ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. ഇവർ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി…

Read More

മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്; യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയുടെ യോഗം അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്നും പല കാര്യങ്ങളിലും ചർച്ചയും ആലോചനയും ഇല്ലാതെയാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെയാണ് യോഗം വിളിക്കേണ്ടതെന്ന് അടൂർ പ്രകാശ്…

Read More

തൃശൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 55 പവൻ സ്വർണം കവർന്നു; വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയത്ത് മോഷണം

തൃശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണമാണ് മോഷണം പോയത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കുടുംബം തിരിച്ചറിഞ്ഞത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും മറ്റ്…

Read More

പുതിയ വൈദ്യുതി നയം രൂപീകരിക്കും: മുഖ്യമന്ത്രി

             തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത…

Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് വില്‍പ്പനക്കാരുടെയും, വിതരണക്കാരുടെയും വിശദാംശങ്ങൾ; പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ വലയിലായത് ലഹരി വില്‍പ്പനക്കാരും വിതരണ ശൃംഖലയിലെ കണ്ണികളും. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും വയനാട് പോലീസ് പിടികൂടിയത്. സംഭവത്തിൽ തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് വയനാട് പോലീസ് ആറസ്റ്റ് ചെയ്തത്. ജൂലൈ 27ന് മുത്തങ്ങയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial