‘സ്‌പെഷ്യല്‍ ഗ്രേഡ്’ വേണ്ട; മഹാരാജാസ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി സര്‍ക്കാര്‍

      തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കി സർക്കാർ ഉത്തരവ്. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. പദവി റദ്ദാക്കിയതോടെ ഈ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി. എറണാകുളം മഹാരാജാസ് കോളേജ്, തലശേരി…

Read More

വീടിന് തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം

    മലപ്പുറം : മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടില്‍ താമസം. വീട്ടില്‍ തീ പടര്‍ന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാര്‍ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

Read More

വീര്യം കുറഞ്ഞ പാനീയം പുതിയ കാറ്റഗറിയാക്കണം; 2021ല്‍ ബക്കാര്‍ഡി കമ്പനി എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

       വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അയച്ച കത്ത് പുറത്ത്. കമ്പനി മുന്‍ എക്‌സൈസ്സ് വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കുകയാണെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം കൂടുമെന്നും ബക്കാര്‍ഡിയുടെ കേരളത്തിലെ സീനിയര്‍ മാനേജര്‍ ജോജി…

Read More

വാട്ടർ ബോട്ടിലിൽ ചാരായം; കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

     കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചൻ വാറ്റിയ ചാരായമാണ് സ്കൂളിൽ എത്തിച്ചതെന്ന് വിദ്യാർഥി മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചൻ ഒളിവിലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ്…

Read More

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28 ന്

തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂണ്‍ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് നല്‍കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അഭ്യർത്ഥിച്ചു. തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 8 മണിക്ക് മന്ത്രി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ…

Read More

കൊച്ചിയിൽ 24-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച  പ്രതി അറസ്‌റ്റിൽ

കൊച്ചി: നഗരമധ്യത്തിൽ 24-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഫിറോസിനെയാണ് നോർത്ത് പോലീസ് അതിവേഗം വലയിലാക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ ശേഷം കാറിൽവെച്ച് മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി, ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായ…

Read More

മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം വിവാഹ-ബിസിനസ് വാഗ്ദാനം; ഒരു യുവാവിൽ നിന്ന് മാത്രം 50 ലക്ഷം തട്ടിയ യുവതി പെരുമ്പാവൂരിൽ പിടിയിൽ

   കോഴിക്കോട് : മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് യുവാക്കളെ പ്രണയക്കുരുക്കിൽ വീഴ്ത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മലപ്പുറം ന്യൂസ്‌.2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20…

Read More

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി;  നിയമനം നൽകി ഉത്തരവിറങ്ങി

തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് റവന്യൂ വകുപ്പ് ഇന്ന് വൈകിട്ടോടെ പുറപ്പെടുവിച്ചു. ആശ്രിത നിയമന (സമാശ്വാസ തൊഴിൽദാന) പദ്ധതി പ്രകാരമാണ് ഈ സവിശേഷ നിയമനം. ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ടാണ് റവന്യൂ വകുപ്പിന്റെ അടിയന്തര നടപടി. നിയമനവുമായി ബന്ധപ്പെട്ട തുടർന്നുള്ള ഔദ്യോഗിക നടപടികൾ ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വീകരിക്കും….

Read More

മുഹറം പൊതു അവധിയില്‍ മാറ്റം, വ്യാഴാഴ്ച പ്രവര്‍ത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു. മാസപ്പിറവി കണ്ടത് അനുസരിച്ച്‌ മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം

Read More

ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 14കാരൻ റോഡിലേക്ക് തെറിച്ച് വീണ് ദാരുണാന്ത്യം

    കടയ്ക്കൽ : കടയ്ക്കൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ച് മകന് ദാരുണാന്ത്യം. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി രാജു സിന്ധ്യ പി നായർ ദമ്പതികളുടെ മകൻ നവനീത് ആർ എസ് നായർ (14) ആണ് മരിച്ചത്. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ആയിരുന്നു അപകടം. സ്വകാര്യ ബസ് മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial