Headlines

യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: വഴിയാത്രക്കാരിയായ യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ. അഡ്വ. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 30-നാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്ത് നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: