വധശ്രമം ഉള്‍പ്പടെ 17 കേസുകള്‍; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര പൊലിസിന്‍റെ സഹായത്തോടെ

        തിരുവനന്തപുരം : വധശ്രമം തുടങ്ങി 17 കേസുകളിലെ പ്രതി അറസ്റ്റില്‍. ലഗാൻ മനു, കെജിഎഫ് മനു എന്നീ പേരുകളില്‍ വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറിനെയാണ് (34) തിരുവല്ലം പൊലിസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവില്‍നിന്നു സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമാണ് പ്രതി. കഞ്ചാവ് കേസില്‍ പൊലിസിനു ഒറ്റിക്കൊടുത്തു എന്ന പേരില്‍ മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് ബിയർ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേല്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കേസിലെ ഒന്നാം…

Read More

ഏഴിമല നാവിക അക്കാദമിയിൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ:  അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന്‍ പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് പൊലീസിന്‍റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ്…

Read More

3 ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ

അടൂർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച്, ഇതേ വാഹനത്തിൽ വിവിധ സ്ഥലങ്ങളിലെത്തിയാണ് സംഘം കവർച്ച നടത്തിയത്. പ്രായപൂർത്തിയാകാത്തവർ അടങ്ങുന്നതാണ് ഈ സംഘം. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്ന കനാൽ-സൂര്യനെല്ലിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ജില്ലകളിലായി കഴിഞ്ഞ 14-ാം തീയതിയാണ് സംഘം തുടരെയുള്ള മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമമുണ്ടായത്. തലയിൽ…

Read More

സോസ് കുറഞ്ഞതിനെ ചൊല്ലി തര്‍ക്കം; വര്‍ക്കലയില്‍ ചായക്കടക്കാരന് മര്‍ദനം; കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

വർക്കല:ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവാക്കള്‍.തിരുവനന്തപുരം വര്‍ക്കല കാപ്പില്‍ ബീച്ചിലാണ് സംഭവം. വര്‍ക്കല സ്വദേശിയായ അഫ്സലിനാണ് മര്‍ദനമേറ്റത്. കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കല്‍ സ്വദേശി അലക്സാണ്ടര്‍(29), ഇരവിപുരം സ്വദേശി ഫിനോള്‍ഡ്(24), മയ്യനാട് സ്വദേശി ജോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കാപ്പില്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കള്‍. ഇതിനിടെ അഫ്സലിന്റെ കടയില്‍ ബജി കഴിക്കുന്നതിനായി കയറി. ബജിയില്‍…

Read More

മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത് മൊബൈലിൽ പകർത്തി ; രാത്രി തിരച്ചിലിനൊടുവിൽ 4 പ്രതികൾ പിടിയിൽ

      പേരാമ്പ്ര : യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി. ഒരു രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിലാണ്…

Read More

കൈക്കൂലി നല്‍കി മോര്‍ച്ചറി തുറന്നു; മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ:മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയാണ് യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിച്ചത്. വ്യാസാര്‍പടി സ്വദേശികളായ സതീഷ് കുമാര്‍, ദിനേഷ് കുമാര്‍ ന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാര്‍ ടിവികെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകായിരുന്നു. മോര്‍ച്ചറിയില്‍ കയറി…

Read More

കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്‌റ്റിൽ

കിളിമാനൂർ : വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു വരികയയായിരുന്നു ഇയാൾ. സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തന്‍റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിനുള്ളിൽ ആൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്….

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞെട്ടിക്കുന്ന സംഭവം; ശുചിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, 22-കാരൻ പിടിയിൽ

കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് കസ്റ്റഡിയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിലാണ് സംഭവം. ഇവിടെ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ജീവനക്കാരും മറ്റു കൂട്ടിരിപ്പുകാരും ഓടിയെത്തി. തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതാണ് പിടിയിലായ യുവാവ് എന്ന് പോലീസ് പറഞ്ഞു….

Read More

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലിസ് പിടികൂടിയത്. മലപ്പുറം വണ്ടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാള്‍ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കില്‍ വള പണയം വെച്ചാണ് ഇയാള്‍ രണ്ട് ലക്ഷത്തിലധികം രൂപയെടുത്തത്. തുടര്‍ന്ന്, ജൂണ്‍, ജൂലൈ മാസങ്ങളിലായി വണ്ടൂര്‍ ഫെഡറല്‍ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും…

Read More

പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

       പത്തനംതിട്ട : പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഓമല്ലൂർ മഞ്ഞിനിക്കര റബ്ബർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ശ്രീരാഗ് (19) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്‍റെ പാർക്കിങിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും 30,000 രൂപയും പ്രതികൾ കവർന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 9…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial