Headlines

അഭിരാമിന്റെ
മരണം സമഗ്ര അന്വഷണംവേണം
എഐവൈഎഫ്





തിരുവനന്തപുരം: നാടിനെ നടുക്കിയ ദാരുണമായ കൊലപതാകത്തിന്റെ ഇരയായ അഭിരാമിന്റെ മരണത്തിൽ സമഗ്ര അന്വഷണം നടത്തണമെന്ന് എഐവൈഎഫ്.

എഐവൈഎഫ്  ശ്രീകാര്യം എൻജിനീയറിങ് കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമാണ് അഭിരാം.
സാധാരണ കുടുബത്തിലെ  അംഗമായ അഭിരാം മികച്ച വിദ്യാർത്ഥിയായിരുന്നു.
അഭിരാമിൻ്റ ക്രൂരമായ കൊലപാതകം സമൂഹ മനസക്ഷിയെ ഞെട്ടിക്കുന്നതാണ്.
വീട്ടിൽ ഉണ്ടായിരുന്ന അഭിരാമിനെ സുഹൃത്തിനോടുള്ള പക തീർക്കാനായ്
പ്രതികൾ വിളിച്ച് വരുത്തുകയും എന്നാൽ അഭിരാമിന്റെ സുഹൃത്ത് എത്താതിരിക്കുകയും
ചെയ്തതോടെ പ്രതി കല്ല് കൊണ്ട്  ഇടിച്ചും
കഴുത്ത് നെരിച്ചും കൊന്നു എന്ന മൊഴി ഞെട്ടിക്കുന്നതാണ്.എന്നാൽ ആദ്യഘട്ടത്തിൽ അഭിരാമിനെ കാണാതായി എന്ന പതിവിന്റെ  പരാതിയിൽ പോലീസ് ഗൗരവകരമായ അന്വേഷണം നടത്താതിരുന്നതും സംശയമുണ്ടായിരുന്ന പ്രതിയെ ആദ്യഘട്ടത്തിൽ വിട്ടയച്ചതും  പോലീസിന്റെ വീഴ്ചയാണ്  ഇത് പരിശോധിക്കണം.
പ്രതികളിൽ ഒരാൾ കാപ്പ കേസ് പ്രതിയുമാണ്  അടുത്തിടെയായി സ്കൂൾ
വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി കേസുകളിൽ  പ്രതികളായി മാറുന്നതും
ലഹരി മാഫിയുടെ വളർച്ചയും തടയേണ്ടതുമാണ്.അഭിരാമിന്റെ കൊലാ പാതകത്തിൽ  സമഗ്രമായ അന്വഷണം നടത്തണമെന്നും അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ ശക്തമായ പ്രാക്ഷാഭത്തിലേയ്ക്ക് കടക്കുമെന്ന് എഐവൈഎഫ്  ജില്ലാ പ്രസിഡന്റ്
എച്ച്.അൽ ജിഹാനും സെക്രട്ടറി കണ്ണൻ എസ് ലാലും അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: