Headlines

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ പൊലീസ് പൊളിച്ചുമാറ്റി;നാളെ ഡിവൈഎഫ്ഐ, എഐവൈഎഫ് സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കഴിഞ്ഞ നൂറിലധികം ദിവസങ്ങളായി സമരം നടത്തിവന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ പൊലീസ് പൊളിച്ചുമാറ്റി. നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സമരസമിതി നേതാവ് എസ്. വളർമതിയെ പൊലീസ് ബലംപ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടാതെ, മറ്റ് സമരക്കാരെയും പൊലീസ് സ്ഥലത്തുനിന്നും നീക്കം ചെയ്തു. എന്നാൽ എന്തുവിലകൊടുത്തും സമരം തുടരുമെന്നും മരിച്ചാലും പിന്മാറില്ലെന്നുമാണ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതികരണം. രാത്രി ഒൻപതരയോടെയെത്തിയ പൊലീസ് സംഘം സമരപന്തൽ പൊളിച്ച് സാധനങ്ങൾ ലോറിയിലേക്ക് നീക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വളർമതിയെ ബലമായി…

Read More

അഭിരാമിന്റെ
മരണം സമഗ്ര അന്വഷണംവേണം
എഐവൈഎഫ്

തിരുവനന്തപുരം: നാടിനെ നടുക്കിയ ദാരുണമായ കൊലപതാകത്തിന്റെ ഇരയായ അഭിരാമിന്റെ മരണത്തിൽ സമഗ്ര അന്വഷണം നടത്തണമെന്ന് എഐവൈഎഫ്. എഐവൈഎഫ്  ശ്രീകാര്യം എൻജിനീയറിങ് കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമാണ് അഭിരാം.സാധാരണ കുടുബത്തിലെ  അംഗമായ അഭിരാം മികച്ച വിദ്യാർത്ഥിയായിരുന്നു. അഭിരാമിൻ്റ ക്രൂരമായ കൊലപാതകം സമൂഹ മനസക്ഷിയെ ഞെട്ടിക്കുന്നതാണ്.വീട്ടിൽ ഉണ്ടായിരുന്ന അഭിരാമിനെ സുഹൃത്തിനോടുള്ള പക തീർക്കാനായ് പ്രതികൾ വിളിച്ച് വരുത്തുകയും എന്നാൽ അഭിരാമിന്റെ സുഹൃത്ത് എത്താതിരിക്കുകയും ചെയ്തതോടെ പ്രതി കല്ല് കൊണ്ട്  ഇടിച്ചും കഴുത്ത് നെരിച്ചും കൊന്നു എന്ന മൊഴി ഞെട്ടിക്കുന്നതാണ്.എന്നാൽ ആദ്യഘട്ടത്തിൽ…

Read More

എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; അൽജിഹാൻ പ്രസിഡൻ്റ്, കണ്ണൻ സെക്രട്ടറി

തിരുവനന്തപുരം: നിയമന ഉത്തരവ് കാത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്ന് എഐവൈ എഫ് ജില്ലാ സമ്മേളനം വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ബലം പ്രയോഗിച്ചു നീക്കംചെയ്ത് സമരത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിൻ്റെ മനോഭാ വമാണ് ഇതിലൂടെ വെളിവായിരി ക്കുന്നതെന്ന് എഐവൈഎഫ്ജില്ലാ സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മൂന്നുദിവസമായി ആര്യനാട് നടന്ന ജില്ലാ സമ്മേളനം…

Read More

എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; അൽജിഹാനും കണ്ണനും ഭാരവാഹികളാകും

ആര്യനാട്: എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുന്നതിൽ എഐവൈഎഫ് എന്നും മുൻപന്തിയിലാണെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എഐവൈഎഫ് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ആര്യനാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എം എസ് റഷീദ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം വിനീത വിൻസെൻ്റ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ…

Read More

എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ആര്യനാട്  നടക്കും

ആര്യനാട്: ഇന്ത്യയിലെ ആദ്യത്തെ സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഒക്ടോബർ 30, നവംബർ 1 തീയതികളിൽ ആര്യനാട് വെച്ച് നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 260 പ്രതിനിധികൾ പങ്കെടുക്കും.ഒക്ടോബർ 30ന് നെയ്യാറ്റിൻകരയിൽ നിന്നും അനുജ എ ജി  ക്യാപ്റ്റനായ കൊടിമര ജാഥയും, കുടപ്പനക്കുന്നിൽ നിന്നും അൽജിഹാൻ ക്യാപ്റ്റനായ പതാക ജാഥയും, ആനന്ദേശ്വരത്ത് നിന്നും ശരൺ ശശാങ്കൻ ക്യാപ്റ്റനായ ബാനർ…

Read More

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: എഐവൈഎഫ്

നെടുമങ്ങാട്: എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ദേശീയ കമ്മിറ്റി അംഗം ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറപിടിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന ബിജെപി നയം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ…

Read More

വൈദ്യുതി നിയന്ത്രണത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

വെമ്പായം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് AIYF വെമ്പായം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാകുളങ്ങര KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചൂട്ടുമായി പ്രതിഷേധ മാർച്ച് നടത്തിയ AIYF പ്രവർത്തകർ KSEB ഓഫീസിനു മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.AIYF സംസ്ഥാന കമ്മിറ്റി അംഗം അനുജ  എ ജി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ മേഖലാ ഭാരവാഹികളായ എം. രാഹുൽ, അനന്ദു എന്നിവർ സംസാരിച്ചു. അനുജിത്ത്,കാശിനാഥ്, അതുൽ, അനന്ദു,അമൽ  എന്നിവർ പ്രതിഷേധത്തിന് നേതൃത്വം…

Read More

വിവാദ പരാമർശത്തിൽ RSS നേതാവ് ടി ജി മോഹൻദാസിനെതിരെ അന്വേഷണം

ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.

Read More

പ്രായപരിധി മാനദണ്ഡം ഒഴിവാക്കി എഐവൈഎഫ്; കെ ഷാജഹാൻ പ്രസിഡൻ്റ്, ടി ടി ജിസ്മോൻ സെക്രട്ടറി

കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്മോൻ എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ 40 വയസ് പിന്നിട്ട എതിർ ചേരിയിലെ നേതാക്കളെ ഔദ്യോഗിക നേതൃത്വം വെട്ടിനിരത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ട് വന്ന പ്രായ പരിധി ഇത്തവണ എടുത്തു മാറ്റിയാണ് 41 കാരനായ കെ…

Read More

കേരള ബാങ്ക് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്ത് എഐവൈഎഫ് പ്രവർത്തകർ

കൊല്ലം: വീട് ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പൂട്ട് പൊളിച്ച് പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. കൊല്ലം അഞ്ചല്‍ കാച്ചാണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നിഷാ ഭവനില്‍ ജിഷയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. 2010ല്‍ ജിഷ കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. പശു വളര്‍ത്തലിന് വേണ്ടിയായിരുന്നു 10 ലക്ഷം രൂപ ലോണ്‍ എടുത്തത്. ഈ പണം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും 10 പശുക്കളെ ജിഷ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് രോഗം ബാധിച്ച് ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial