Headlines

അസം സ്വദേശിയുടെ ഗൂഗിൾ പേ നമ്പരിലൂടെ കൈക്കൂലി; വൈക്കം മുൻ സിഐ ഷമീർഖാൻ അറസ്റ്റിൽ


      

വൈക്കം: കോട്ടയം വൈക്കം മുൻ സിഐ ഷമീർഖാൻ കൈക്കൂലിക്കേസിൽ അറസ്റ്റിലായി. കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

അസം സ്വദേശിയുടെ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേ സംവിധാനത്തിലൂടെ 2,28,000 രൂപയാണ് ഷമീർഖാൻ കൈക്കൂലി ആയി വാങ്ങിയത്.വൈക്കം പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയിരുന്നത്.

വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: