ശക്തമായ പ്രതിഷേധം; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി
ന്യൂഡൽഹി: ദി ടെലഗ്രാഫിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. എസ്ഐആർ നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെ തുടർന്ന് പാസ്‌പോർട്ട് പൊലീസ് വെരിഫിക്കേഷൻ തടസപ്പെട്ടിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് അധികൃതർ നിലപാട് മാറ്റിയത്. വിഷയത്തിൽ തുടക്കത്തിൽ പശ്ചിമബംഗാൾ സർക്കാർ പ്രതികരിക്കാതിരുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് പാസ്‌പോർട്ട് അച്ചടിക്കുന്നതിനുള്ള നടപടികൾ…

