ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ! ബിഹാറിൽ 167 സ്‌കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകൾ വെള്ളത്തിൽ
ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന് പുറത്താണ് സംഭവം. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഒഴുകി നടന്നത്. ത്രൈമാസ പരീക്ഷകൾക്കായി ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് അയച്ചതാണ് ഈ മെറ്റീരിയലുകൾ. പരീക്ഷാ രേഖകളുടെ വിതരണത്തിലും കൈകാര്യം ചെയ്യലിലും ഈ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ശ്രദ്ധിക്കപ്പെടാതെ വെള്ളത്തിൽ കിടക്കുന്ന ചോദ്യപേപ്പറുകളുടെ കെട്ടുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നിരുന്നാലും, ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ…

