മേപ്പാടി: വയനാട് മേപ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ ഒരാൾ മേപ്പാടി പൊലീസിന്റെ പിടിയിലായി. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമു (38)വിനെയാണ് തിങ്കളാഴ്ച കള്ളാടി ഭാഗത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 28ന് വൈകീട്ട് ചൂരൽമലയിൽ നിന്ന് കൽപറ്റയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കമ്പനിക്കട സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനിടെ പ്രതി ബസ് തടഞ്ഞുനിർത്തി ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിന്നാലെ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത ഇയാൾ ഏകദേശം 4,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു


