Headlines

കര്‍ണാടകയില്‍ വേട്ടക്കാരെന്ന് ആരോപിച്ച് വനംവകുപ്പിന്റെ വെടിവയ്പ്പ്;മൂന്നുപേര്‍ കൊല്ലപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാര്‍, ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു



   

ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുപേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വനംവകുപ്പിന്റെ വിശദീകരണം നാട്ടുകാര്‍ നിഷേധിച്ചു. ഇവര്‍ വേട്ടക്കാരല്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധമുയര്‍ത്തി. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

വനമേഖലയില്‍ വച്ച് വനംവകുപ്പ് ജീവനക്കാര്‍ മൂന്ന് പേര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരുടെ പശ്ചാത്തലത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: