കര്‍ണാടകയില്‍ വേട്ടക്കാരെന്ന് ആരോപിച്ച് വനംവകുപ്പിന്റെ വെടിവയ്പ്പ്;മൂന്നുപേര്‍ കൊല്ലപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാര്‍, ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുപേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വനംവകുപ്പിന്റെ വിശദീകരണം നാട്ടുകാര്‍ നിഷേധിച്ചു. ഇവര്‍ വേട്ടക്കാരല്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധമുയര്‍ത്തി. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വനമേഖലയില്‍ വച്ച് വനംവകുപ്പ് ജീവനക്കാര്‍ മൂന്ന് പേര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍…

