കേരളത്തിൽ എസ്എസ്ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പരാതികളും തിരുത്തലുകളും ഡിസംബർ 11 വരെ




തിരുവനന്തപുരം: കേരളത്തിലെ എസ്എസ്ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 2 കോടി 73 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും അനർഹരായവരെ ഒഴിവാക്കുന്നതിനുമായാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

ഇന്നു മുതൽ ഡിസംബർ 11 വരെ വോട്ടർമാർക്ക് പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും കരട് പട്ടിക ലഭ്യമാകും.

കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് ഒരു കോടി 40 ലക്ഷത്തിലധികം സ്ത്രീ വോട്ടർമാരും ഒരു കോടി 33 ലക്ഷത്തിലധികം പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 269 വോട്ടർമാരുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള പുതിയ വോട്ടർമാരുടെ എണ്ണം 4.07 ലക്ഷമാണ്. പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ പ്രത്യേകിച്ച് പുതിയ ഫോമുകളൊന്നും പൂരിപ്പിക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു അറിയിച്ചു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തവരും പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരും ആവശ്യമായ ഫോമുകൾ സമർപ്പിക്കണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: