Headlines

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷ മാര്‍ച്ച്‌ 1 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ SSLC, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. SSLC പരീക്ഷ മാർച്ച്‌ 1 മുതല്‍ 30 വരെയാണ് നടക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ, രണ്ടാം വർഷ പൊതുപരീക്ഷകള്‍ മാർച്ച്‌ 2ന് ആരംഭിച്ച്‌ 30ന് അവസാനിക്കും.

SSLC മാതൃകാ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. പ്രധാന പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രില്‍ 5 മുതല്‍ 27 വരെ നടക്കും. മെയ് ആദ്യവാരം SSLC പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. SSLC പരീക്ഷാ രജിസ്ട്രേഷൻ നവംബർ 18ന് ആരംഭിക്കും

പുതിയ പരീക്ഷാ സോഫ്റ്റ്‌വെയറായ ‘യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം’ വഴിയാണ് ഇത്തവണ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള പരീക്ഷാ നടപടികള്‍ പൂർത്തിയാക്കുക.ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതല്‍ 17 വരെ നടക്കും. ഡിസംബർ 18ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്കൂളുകള്‍ ഡിസംബർ 28ന് തുറക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 25ന് ആരംഭിക്കും. രണ്ടാം വർഷ വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 15ന് തുടങ്ങും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: