ട്രെയിൻ യാത്രക്കാരിയായ വിദ്യാർഥിനിയെ ശല്യപ്പെടുത്തി, 4 സൈനികർക്കെതിരെ പരാതി, കേസെടുത്ത്  പോലീസ്

കണ്ണൂ‍ർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിനിയായ യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ സൈനികർക്കെതിരെ കേസ്. രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സൈനികർ യുവതിയെ ശല്യം ചെയ്തതായാണ് പരാതി. യുവതിയും സൈനികരും ഒരേ ബോഗിയിലാരുന്നു യാത്ര ചെയ്തത്. ഇതിനിടെയാണ് ഇവരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായത്. തുടർന്ന് യുവതി ടിടിയോട് പരാതി പറയുകയും. ടിടിഇ ഈ വിവരം പൊലീസിന് കൈമാറുകയും ചെയ്തു. പിന്നാലെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സൈനികർക്കെതിരെ കേസെടുത്തു . അവധിക്ക് നാട്ടിലേക്ക് എത്തിയ നാല് സൈനികർക്കെതിരെയാണ് കേസ്. കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും നോട്ടീസ് നൽകി വിട്ടയയ്ക്കുകയും ചെയ്തു. ടെറിട്ടോറിയിൽ ആ‍ർമിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സൈനികരാണ് ഇവർ നാലുപേരും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: