ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ;ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി

ന്യൂഡൽഹി: ‌ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയു എന്ന…

Read More

സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു; സംഭവം കോഴിക്കോട് താമരശേരിയില്‍

കോഴിക്കോട് : താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഹിയാന്‍ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

അസ്‌തേഷ്യയില്‍ പിഴവുണ്ടായി; കൊഴുപ്പ് നീക്കല്‍ ചികിത്സക്കിടെ വീട്ടമ്മ മരിച്ചതില്‍ ക്ലിനിക്കിനെതിരെ കുടുംബം

തിരുവല്ല: ഇടിഞ്ഞിലത്തെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്‍ കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചത് ചികിത്സ പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി ആണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതര്‍ പറഞ്ഞു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ 45കാരിയായ വിദ്യ ഈ മാസം 16നാണ് ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കി. സര്‍ജറിക്കിടെ ഹൃദയാഘാതമുണ്ടായ…

Read More

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം. സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Read More

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്. മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

Read More

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കൊട്ടാരക്കര താലൂക്ക് കൊട്ടാരക്കര വില്ലേജ് പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് പിടിയിലായത്. ‘ബിജു കാടാംകുളം’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്. കേസെടുത്തതറിഞ്ഞതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ ബിജുവിനെ എഴുകോൺ എസ്.ഐ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ അറസ്റ്റ്…

Read More

ജനം മരുന്ന് വാങ്ങാൻ വീട് വിൽക്കുന്നു, 2700 രൂപയുടെ മരുന്നിന് മെഡിക്കൽ ഷോപ്പിൽ 27,000; ഇത് പകൽക്കൊള്ള; ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചില്ലറ വിൽപനക്കാരന് 2700 രൂപക്ക് നിർമാതാക്കൾ നൽകുന്ന അർബുദ മരുന്നുകൾ പത്തിരട്ടിയാക്കി 27,000 രൂപക്ക് വരെ മെഡിക്കൽ ഷോപ്പുകൾ വിറ്റഴിക്കുകയാണെന്നും ഇത് പകൽക്കൊള്ളയാണെന്നും സുപ്രീംകോടതി. വ്യാപാരികൾ പത്തിരട്ടി വില വാങ്ങിയിട്ടും നടപടി എടുക്കേണ്ട അധികാരികൾ നിശ്ശബ്ദത പാലിക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു. ജനം മരുന്ന് വാങ്ങാൻ സ്വന്തം വീടുകളും ആഭരണങ്ങളും വരെ വിൽക്കുകയാണെന്ന് മരുന്നുവില നിയന്ത്രിക്കാൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. നിർമാതാക്കൾ ചില്ലറ വ്യാപാരികൾക്ക് നൽകുന്ന വിലയും അത്…

Read More

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

     ഡൽഹി : വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി. വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറെ വിവരം അറിയിക്കണം. ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം. അശാസ്ത്രീയ…

Read More

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട് :ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഡാകിനി’ (2018), ‘വൈറസ്’ (2019) എന്നിവയാണ് സാവിത്രി ശ്രീധരന്റെ…

Read More

പി.എസ്.സി വിജ്ഞാപനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC) വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി കാറ്റഗറി നമ്പർ 130/2026 മുതൽ 150/2026 വരെയുള്ള വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 7-ന് അർധരാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ വിജ്ഞാപന നമ്പർ: കാറ്റഗറി 130/2026 മുതൽ 150/2026 വരെ  ഗസറ്റ് തീയതി: 2026 ഓഗസ്റ്റ് 31  അവസാന തീയതി: 2026 ഒക്ടോബർ 07 (രാത്രി 12 മണിവരെ)  അപേക്ഷാരീതി:…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial