കനത്ത കാറ്റിലും മഴയിലും ബിഎസ്എൻഎൽ ടവർ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം

        ഹരിപ്പാട്: കനത്ത കാറ്റിലും മഴയിലും മുട്ടം എഥീന എഡ്യൂക്കേഷൻ സെന്ററിന് സമീപം ബിഎസ്എൻഎൽ മൊബൈൽ ടവർ തകർന്നുവീണു. എഥീനയുടെ കിഴക്കുവശത്ത് ടവർ നിന്നിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്കും എഥീന എഡ്യൂക്കേഷൻ സെന്ററിന്റെ സൈക്കിൾ ഷെഡിനുമാണ് നാശനഷ്ടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് കൂറ്റൻ ടവർ ഒടിഞ്ഞുവീണത്. മുമ്പ് ബിഎസ്എൻഎൽ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. പ്രദേശത്തെ പ്രധാന വൈദ്യുത ലൈനുകൾക്ക് മുകളിലേക്കാണ് ടവർ പതിച്ചത്. അപകട വിവരമറിഞ്ഞ് പുലർച്ചെ രണ്ടിന് തന്നെ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തരമായി വൈദ്യുതി ബന്ധം…

Read More

കനത്ത മഴ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ കാലാവസ്ഥാ സാഹചര്യം വിലയിരുത്തിയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു അതേസമയം, കണ്ണൂർ, വയനാട് ജില്ലകളിൽ പൂർണ അവധിക്ക് പകരം നിയന്ത്രിത…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്

അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ജോർദാനിൽ സർവകലാശാല വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ജോർദാൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർഥിനിയായ നൂർ ബർഗലാണ് കൊല്ലപ്പെട്ടത്. അമ്മാനിലെ പ്രിൻസ് ഹസ്സൻ മേഖലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യാസിർ അല്ലഹാം എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന നൂറിനെ പ്രതി അപ്രതീക്ഷിതമായി ആക്രമിച്ച് നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ്…

Read More

കനത്ത മഴ ആഗസ്റ്റ് 4, 5, 6, 10 തീയതികളിലെ PSC പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയും കാലാവസ്ഥ പ്രതികൂലമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പി.എസ്.സി വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ.എം.ആർ. പരീക്ഷകളും മാറ്റിവച്ചതായി കേരള പി.എസ്.സി അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read More

നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നാളെ പന്ത്രണ്ട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…

Read More

വീട്ടില്‍ അതിക്രമിച്ച്‌ കയറി 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി; മുഖവും തലയും തകര്‍ത്ത നിലയില്‍ മൃതദേഹം

       ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ 15 വയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൈംഗികാതിക്രമവും കൊലപാതകവും നടന്നതായി സംശയിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച രാത്രി ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടി തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ…

Read More

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

ഡൽഹി: രാജ്യമാകെ ചർച്ചയായ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ. ഡൽഹി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. താരങ്ങൾ ജന്ദർ മന്ദറിൽ ഇയാൾക്കെതിരെ സമരം ചെയ്തിരുന്നു. 6 ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് രംഗത്തെത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കുറ്റപത്രം…

Read More

ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചുവെന്ന് ആരോപണം;ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ബൈക്ക് യാത്രികന്‍

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് യുവാവ്. വാഴക്കാട് ഊർക്കടവിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബസ് കടന്നുപോകുന്നതിനിടെ ബൈക്ക് യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. തുടർന്ന് ബൈക്കിലെത്തിയവർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ രവിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി….

Read More

ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ 18,000 ത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് പി.കെ വിജയക്കൊടി പാറിച്ചത് 1995 മുതല്‍ ബി.ജെ.പി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോറിന്റെ ചരിത്ര വിജയം. കാല്‍ നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ബി.ജെ.പിയുടെ കുത്തകാധിപത്യം അവസാനിപ്പിച്ച്‌ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയത് ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന…

Read More

സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: ദുരിതാശ്വാസ-പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ചു; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

            തിരുവനന്തപുരം : സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി  വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന അവലോകന യോഗത്തിനു ശേഷം …

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial