ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രധാന പ്രതിക്കു വെടിയേറ്റു
ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ഭാഗങ്ങളിലടക്കം പിടിക്കുകയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നന്ദൻ യാദവിന് വെടിയേറ്റു. ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ പൊലീസ് ഏറ്റുമുട്ടലിലാണ് ഇയാളുടെ കാലിൽ വെടിയേറ്റത്. കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ നന്ദൻ യാദവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും ഇയാളുടെ കാലിൽ വെടിയേൽക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ്…

