Headlines

വെളളറടയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു

         തിരുവനന്തപുരം : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം. തമിഴ്‌നാട് അതിര്‍ത്തിയായ പുലിയൂര്‍ശാഖയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് മുന്‍പ് ബസ് ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായിരുന്നു. ഈ യുവാവ് ബസിന് മുന്നിലേക്ക് വട്ടം ചാടിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി കല്ലെറിഞ്ഞത്. സംഭവസമയത്ത് ബസില്‍ എട്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍…

Read More

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; അച്ഛൻ അറസ്റ്റിൽ

     പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

Read More

മദ്യപിച്ച് നിരന്തരം മർദിക്കുന്നു, ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തി കൊലപാതകം

         അമിത മദ്യപാനത്തെ തുടർന്നുള്ള മർദനം, നാൽപ്പതിനാലുകാരനായ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. 45 ദിവസത്തെ അന്വേഷത്തിനുശേഷമാണ് ഭർത്താവിൻറെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീടിൻ്റെ ബാത്റൂമിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പുതിയ സിമൻ്റും ടൈൽസും കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊലപാതകം നടന്നത് മെയ് 18 ന് എന്ന് പൊലീസ് നിഗമനം. പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭാര്യ റൂബി…

Read More

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത് സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ…

Read More

അർജൻ്റീന പ്രീ ക്വാർട്ടറിൽ; പൊരുതി വീണു കാബോ വെർദെ

ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ അർജൻറീനയെ വിറപ്പിച്ച് കാബോ വെർദെ. എന്നാൽ അധികസമയത്തിന്റെ അവസാനഘട്ടത്തിൽ ക്രിസ്റ്റ്യൻ റൊമേരോ നേടിയ ഗോളിൽ 2–1ന് വിജയിച്ച ലോകചാംപ്യൻമാർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 1–1ന് സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത് തുടക്കം മുതൽ പ്രതീക്ഷിക്കാത്ത പോരാട്ടവീര്യം പുറത്തെടുത്ത കാബോ വെർദെ, അർജൻറീനയെ പലവട്ടം സമ്മർദത്തിലാക്കി. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധ കരുത്തിൽ നിഷ്ഫലമായി.28–ാം…

Read More

വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

കോഴിക്കോട്:  ബേപ്പൂരിൽ വയോധികന്റെ പെൻഷൻ തുകയും പേഴ്സും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.ബേപ്പൂര്‍ ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടില്‍ രതീഷി(45)നെയാണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഗുണ്ടാ നേതാവാണെന്ന് പൊലീസ് അറിയിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന് വീണ റോഡിൽ ചക്കുംകടവ് നദീനഗര്‍ സ്വദേശി അഭയകുമാറിന്റെ പണം കവരുകയായിരുന്നു. വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി വരികയായിരുന്ന വയോധികനെ സഹായിക്കാനെന്ന പേരില്‍ ഒപ്പം കൂടി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകള്‍…

Read More

നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്‌സ് ചോദ്യങ്ങളിൽ കണ്ടെത്തിയത് രണ്ട് തെറ്റുകൾ

നീറ്റ് യുജി പുനഃപരീക്ഷയിലും എൻടിഎയ്‌ക്ക് പിഴവ്. ഫിസിക്‌സ് ചോദ്യങ്ങളിലാണ് രണ്ട് പിഴവുകൾ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഈ രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും. അതേസമയം, ജൂൺ 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം ജൂലായ് 20ഓടെ പ്രസിദ്ധീകരിച്ചേക്കും. മേയ് മൂന്നിന് നടന്ന പരീക്ഷ, ചോദ്യപേപ്പ‌ർ ചോർച്ചയെ തുടർന്ന് റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നെങ്കിലും യഥാസമയം ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്…

Read More

പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് പിഴ; ഉച്ചസമയത്ത് സർവീസ് നടത്താതെ പെർമിറ്റ് ലംഘിച്ചു -എം.വി.ഡി

ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ എന്ന സ്വകാര്യ ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. സർവീസ് നടത്താതെ പെർമിറ്റ് ലംഘിച്ചെന്ന് ആരോപിച്ച് 7,500 രൂപയാണ് എം.വി.ഡി പിഴ ചുമത്തിയത്. സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചപ്പോൾ പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച ബസാണ് ലിറ്റിൽ ഫ്ലവർ. അന്ന്…

Read More

മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാൻ കർശന നടപടിയുമായി മൂന്നാർ പഞ്ചായത്ത്

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാറിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കാണ് പരിപൂർണ്ണ നിരോധനം.നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആദ്യ തവണ 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങൾ…

Read More

യാത്ര സൗജന്യമായാലും ടിക്കറ്റെടുത്താലും മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്‌ആര്‍ടിസി. പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയും, അവർ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്താല്‍ 100 രൂപ പിഴ ചുമത്തുമെന്ന് കെഎസ്‌ആർടിസി. മുതിർന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുയാത്രകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ കർശന നടപടി. കെ.എസ്.ആർ.ടി.സി മിന്നല്‍ പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് അർഹരായവർക്ക് സീറ്റ് നല്‍കാതെ നിയമലംഘനം നടത്തിയ യാത്രക്കാരെ കണ്ടെത്തിയതും സ്പോട്ട് ഫൈൻ ഈടാക്കിയതും. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മുതിർന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial