കൊല്ലം : വിവാഹ ദല്ലാള് ചമഞ്ഞ് വയോധികനില്നിന്ന് സ്വര്ണവും പണവും കവര്ന്ന സംഭവത്തില് യുവതിയെ പോലീസ് പിടികൂടി.
ചന്ദനത്തോപ്പ് സ്വദേശി ഹസീന (33)യെ ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് സ്വദേശിയായ 68കാരനാണ് തട്ടിപ്പിനിരയായത്.
വിവാഹ ദല്ലാളാണെന്ന് വിശ്വസിപ്പിച്ച് ഹസീന, വയോധികനെ കേരളപുരത്തുള്ള ഒരു വീട്ടിലേക്കു വിളിച്ചുവരുത്തി മര്ദിക്കുകയും സ്വര്ണവും പണവും കവരുകയുമായിരുന്നു. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം 4 പവനിലധികം സ്വര്ണാഭരണങ്ങളും അയ്യായിരം രൂപയും തട്ടിയെടുത്തതായാണ് പരാതി. കേസില് കൂടുതല് പ്രതികളുണ്ടെന്നും ഇവര്ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.


