Headlines

റോഡുപണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക്  കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: റോഡുപണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപം ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.

റോഡുപണിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന 23 തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘത്തിലേക്ക് നിയന്ത്രണംവിട്ടെത്തിയ കാർ പാഞ്ഞുകയറി നിരവധി പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കലയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: