നിയന്ത്രണംവിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്ക്
തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമയാണ് മരിച്ചത്. ദേശീയപാതയിൽ ഉണ്ടായ അപകടം പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്കിനും പരിഭ്രാന്തിക്കും ഇടയാക്കി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് കാറ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലിടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ…

