Headlines

അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ച് ASI ഉൾപ്പെടെ 6 പേർക്ക് പരിക്ക്

   അടൂർ : പ്രതികളുമായി പോയ പോലീസ് ജീപ്പിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികൾ ജോൺ ജോൺ (49), സിജു എബ്രഹാം (39) എന്നിവർക്കും ബസ് യാത്രക്കാരിയായ…

Read More

വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം;ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

വർക്കല: വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിബി (28) എന്നയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. പ്ലാറ്റ്ഫോം ഭാഗത്തൂടെ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്….

Read More

നിലമേൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച്  രണ്ടു അയ്യപ്പന്മാർ മരിച്ചു;  ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം

കൊല്ലം നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് കാറിൽ കാർ യാത്രക്കാരായ  രണ്ടു അയ്യപ്പന്മാർ മരിച്ചു. കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം . തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38)സതീഷ് (45), എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന്റ് നില അതീവ ഗുരുതരമായി തുടരുന്നു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പൻ മാർ സഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക്…

Read More

കോഴിക്കോട് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; വാഹനം ഓടിച്ച ഡോക്ടർ വ്യാജനെന്ന് കണ്ടെത്തൽ

കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന്…

Read More

വാമനപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ബസിലുണ്ടായത് 12 കുട്ടികള്‍, പരിക്കുകള്‍ ഗുരുതരമല്ല

        വാമനപുരം: സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം വാമനപുരത്താണ് അപകടം ഉണ്ടായത്. വാമനപുരം പരപ്പാറ എസ്‌കെവിഎല്‍പിഎസിന്റെ വാഹനമാണ് മറിഞ്ഞത്. വാമനപുരം ആറ്റിങ്ങല്‍ റോഡില്‍ മാവേലി നഗറിലാണ് അപകടമുണ്ടായത്. ബസ് തിരിക്കുന്നതിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്‌കൂള്‍ ബസ് വയലിലേക്ക് മറിയുകയായിരുന്നു. 12 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. നിസ്സാരപരിക്കുകള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ളത്. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്‌സിയിലേക്ക് മാറ്റി.

Read More

നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ഇടിച്ച് കയറി വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു

പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാനുള്ളത്. അപകടത്തില്‍ നടന്റെ കൈവിരലിനാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തേക്ക് തിരിച്ചു. ആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്….

Read More

ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Read More

തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ വച്ച് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. എതിർ ദിശയിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക്…

Read More

മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ കാർ അപകടത്തിൽ പെട്ടു, 5 പേർക്ക് ഗുരുതരപരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

അനന്തപുരി : വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടത്തിൽ 5 പേർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഗേറ്റിൻ്റെ മതിലിലാണ് കാർ ഇടിച്ചത്. മൂകാംബിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി കാർ ആണ് അപകടത്തിൽപെട്ടത്. ഒരു പുരുഷനും 4 സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്….

Read More

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; മുപ്പതോളം പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായെന്ന് റിപ്പോർട്ട്

കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുണ്ടായിരുന്ന വള്ളം മറിഞ്ഞ് അപകടം. വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ ആണ് സംഭവം. അപകടസമയം 30 പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. വള്ളത്തിലുണ്ടായ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. മരണവീട്ടിലേക്ക് പോയ വള്ളമാണ് മറിയുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial