വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. മരിച്ചത് ചീരാൽ സ്വദേശികൾ



     

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിൻ്റെ ഭാര്യ സിജി, മകൻ അഭി എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം അരങ്ങേറിയത്

തിങ്കളാഴ്ച രാവിലെ വൈത്തിരി പരിധിയിൽ വെച്ച് കെഎസ്ആർടിസിയുടെ വേഗതയേറിയ ‘മിന്നൽ’ സർവീസ് ബസ് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കടുത്ത രീതിയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകരുകയും നാരായണൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാരായണൻ്റെ ഭാര്യ സിജിയെയും മകൻ അഭിയെയും ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മേപ്പാടിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: