Headlines

പാലക്കാട് വൻ ലഹരി വേട്ട; 31കാരൻ അറസ്റ്റിൽ




പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ വൻ ലഹരിവേട്ട. 420.692 ഗ്രാം ഹാഷിഷ് ഓയിലും 0.527 ഗ്രാം മെത്താംഫിറ്റാമിനുമായി 31കാരൻ അറസ്റ്റിലായി. മലപ്പുറം ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജ്, കാരക്കുന്ന് ദേശത്ത് വലിയപറമ്പിൽ വീട്ടിൽ ഭാസ്കറിന്റെ മകൻ അനന്തു ഭാസ്കർ (31) ആണ് പിടിയിലായത്.
നവംബർ ഒന്നിന് പുലർച്ചെ 4.50ന് പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിലെ ഗണേശപുരം പാമ്പംപള്ളം ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു എക്സൈസിന്റെ പരിശോധന. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന KL 41 V 9099 നമ്പർ അന്തർസംസ്ഥാന ബസിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എൻ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ അനന്തു ഭാസ്കറിനെതിരെ NDPS CR 89/2026 പ്രകാരം എൻഡിപിഎസ് ആക്ടിലെ 20(b)(ii)(B), 22(a) വകുപ്പുകൾ ചുമത്തി കേസെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുജിത് കുമാർ എസ്., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആനന്ദ് കെ., സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് എൻ., കിഷോർ ഡി., വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന വി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: