Headlines

സൂപ്പർമാർക്കറ്റിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

കോഴിക്കോട്: മാളിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ചെന്ന കേസിൽ രണ്ട് വിദ്യാർഥികളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീർ (21), തോട്ടേക്കാട് ആലിക്കപറമ്പിൽ സബിത (19) എന്നിവരാണ് പിടിയിലായത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്നവരാണ്.

പന്തീരാങ്കാവിന് സമീപം ആറുവരിപ്പാതയോട് ചേർന്നുള്ള ഹൈലൈറ്റ് മാളിലെ സൂപ്പർമാർക്കറ്റിലാണ് സംഭവം. വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന ഏകദേശം 8,000 രൂപ വിലവരുന്ന സൗന്ദര്യവർധക വസ്തുക്കൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ കൈക്കലാക്കിയെന്നാണ് പരാതി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മാൾ അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സബിത നേരത്തെയും സമാനമായ രീതിയിൽ മറ്റൊരു മാളിൽ മോഷണം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അന്ന് ആയിരം രൂപയിലധികം വിലവരുന്ന ചോക്ലേറ്റുകൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ പിടികൂടിയതായും പൊലീസ് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: