മദ്യപാനത്തിനിടെ തർക്കം യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി;സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ ചിത്രം പകർത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഷൊർണൂരിൽവെച്ചാണ് ഇയാൾ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി. തുടർന്ന് ഇവർ ടിടിഇയെ വിവരമറിയിച്ചു. ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർപിഎഫും റെയിൽവേ പൊലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ

    തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയിൽ യുവതി കുതറിമാറി രക്ഷപ്പെട്ടു. സഹയാത്രികർ റെയിൽവേ അലർട്ടിൽ വിളിച്ചറിയിച്ചു. തിരൂരിൽവെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർപിഎഫ് ഉദ്യോഗസ്ഥനായ എ.എസ്.ഐ. ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തിരൂർ…

Read More

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരി ഇലന്തൂർ പൂക്കോട്, മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിൻ്റെ പിടിയിലായത്. ക്ഷേത്രത്തിലെ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വിജയമ്മ ക്ഷേത്രത്തിന് ഉൾവശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി പാർക്ക് ചെയ്തു. തുടർന്ന് സമീപത്തുള്ള റബർ…

Read More

ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയിൽനിന്ന് കേരളത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ

കൊല്ലം: ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയിൽനിന്ന് കേരളത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിലെ ഗജപതി ജില്ലക്കാരായ മിനി പ്രധാൻ (35), അഫ്രിൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷം മുന്നിൽക്കണ്ടാണ് യുവതികൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ഇരുവരും കഞ്ചാവുമായി ഓട്ടോറിക്ഷയിൽ കുണ്ടറയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവ് കണ്ടെത്തിയത്….

Read More

വയനാട്ടിലെ മാല കവർച്ചാ കേസുകളിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

സുൽത്താൻ ബത്തേരി:  വയനാട് ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിലെ രണ്ട് കൂട്ടുപ്രതികളെക്കൂടി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ എം. രവി (48), എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും (SAGOC) സുൽത്താൻ ബത്തേരി പോലീസും ചേർന്ന് മലപ്പുറം ഐക്കരപ്പടിയിലെ വാടകമുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ മാല കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഏഴായി ഉയർന്നു. കഴിഞ്ഞ ഓഗസ്റ്റ് 17-ന് അമ്മായിപ്പാലത്തുനിന്നും സുൽത്താൻ ബത്തേരിയിലേക്ക്…

Read More

പാണക്കാട് തങ്ങൾക്കെതിരെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് സൈബർ ആക്രമണം; അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അൻവറിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ‘നന്നമ്പ്ര പൊളിറ്റിക്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സാദിഖലി ശിഹാബ് തങ്ങളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും, അശ്ലീല വാക്കുകൾ…

Read More

എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസ്; കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.സംഭവത്തിൽ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതികൂടിയായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇയാൾ മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായ ഷബി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട് സ്വര്‍ണം…

Read More

പുത്തനത്താണിയിൽ വാഹന പരിശോധനയ്ക്കിടെ ആനക്കൊമ്പുമായി ഏഴ് പേർ പിടിയിൽ

പുത്തനത്താണിയിൽ ആനക്കൊമ്പുമായി ഏഴുപേർ പിടിയിൽ. പുത്തനത്താണി-തിരുനാവായ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. നിലമ്പൂർ വനം ഫ്ലയിങ് സ്ക്വാഡാണ് പുത്തനത്താണി-തിരുനാവായ റോഡിൽ വാഹന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഏഴു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മേപ്പാടി പോലക്കൽ ഫൈസൽ, ആലത്തിയൂർ തറയിൽ ജംഷീർ, ആലത്തിയൂർ തറയിൽ അബ്ദുൾ ജബ്ബാർ, തിരൂർ വെട്ടത്ത് ഷോബിഷ്, പുത്തനത്താണി ആത്തിക്കാപറമ്പിൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, നെടുവംചേരി സുബൈർ എന്നിവരാണ്…

Read More

വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

പാലക്കാട്:പാലക്കാട് നിന്ന് എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകൾ പിടികൂടി. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധയിലാണ് ഈ ലഹരിവേട്ട. യുവതി അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക സ്വദേശി ബി. ഫാത്തിമ (27) എന്നിവരാണ് പൊലീസ് പിടിയിലായത്. എംഡിഎംഎ, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാണ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റെയിൽവേ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial