പുത്തനത്താണിയിൽ ആനക്കൊമ്പുമായി ഏഴുപേർ പിടിയിൽ. പുത്തനത്താണി-തിരുനാവായ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. നിലമ്പൂർ വനം ഫ്ലയിങ് സ്ക്വാഡാണ് പുത്തനത്താണി-തിരുനാവായ റോഡിൽ വാഹന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഏഴു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മേപ്പാടി പോലക്കൽ ഫൈസൽ, ആലത്തിയൂർ തറയിൽ ജംഷീർ, ആലത്തിയൂർ തറയിൽ അബ്ദുൾ ജബ്ബാർ, തിരൂർ വെട്ടത്ത് ഷോബിഷ്, പുത്തനത്താണി ആത്തിക്കാപറമ്പിൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, നെടുവംചേരി സുബൈർ എന്നിവരാണ് പിടിയിലായവർ.
കാറിൽനിന്ന് ഒരു പിസ്റ്റളും രണ്ട് കത്തികളും പിടികൂടി. തിരുവനന്തപുരം വിജിലൻസ് സെല്ലിന് അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂർ വിജിലൻസ് റേഞ്ച് ഓഫീസർ ബിജേഷ് കുമാറിൻറെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ വനംവകുപ്പിന് കൈമാറി


