സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം



വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി പുതിയ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം തിരഞ്ഞെടുത്ത എൽ.പി, യു.പി സ്കൂളുകളിൽ പൈലറ്റ് പദ്ധതി ആരംഭിക്കും. കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുക, ഒരു ദിവസം മൂന്ന്–നാല് വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരിക്കുക, വീട്ടിലും സ്കൂളിലും സൂക്ഷിക്കാൻ പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ നൽകുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. സ്കൂളുകളിൽ കുടിവെള്ളവും ഉച്ചഭക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ഡിജിറ്റൽ പഠനസൗകര്യങ്ങളും വിപുലീകരിക്കും. നാല് വർഷത്തിനുള്ളിൽ എല്ലാ എൽ.പി, യു.പി സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: